പട്ന: മതപരിവർത്തന നിരോധന നിയമം കൊണ്ടുവരണമെന്ന ബി.ജെ.പി ആവശ്യം തള്ളി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വിവിധ വിഭാഗങ്ങൾ സമാധാനത്തോടെയാണ് സംസ്ഥാനത്ത് കഴിയുന്നത്. ബിഹാറിൽ നടക്കുന്ന വിവിധ സംഭവവികാസങ്ങളെ സർക്കാർ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണെന്നും നിതീഷ് പറഞ്ഞു.
ബി.ജെ.പി എം.പിയായ ഗിരിരാജ് സിങ് ഉൾപ്പടെയുള്ളവർ മതപരിവർത്തന നിരോധന നിയമം കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാർക്ക് ശക്തമായ സന്ദേശം കൂടി നൽകുകയാണ് പ്രസ്താവനയിലൂടെ ബി.ജെ.പിയുടെ സഖ്യകക്ഷി കൂടിയായ നിതീഷ് കുമാർ. നിയമം കൊണ്ടുവന്നാൽ ഹിന്ദുക്കളുടെ മതപരിവർത്തനം തടയാൻ സാധിക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
എൻ.ഡി.എയുടെ ഭാഗമാണെങ്കിലും ജെ.ഡി.യുവിനും ബി.ജെ.പിക്കും പല വിഷയങ്ങളിലും വ്യത്യസ്ത നിലപാടുകളാണ് ഉള്ളത്. ഒരേ സർക്കാറിന്റെ ഭാഗമാണെങ്കിലും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളെയാണ് തങ്ങൾ പിന്തുടരുന്നതെന്ന് ജെ.ഡി.യു എം.എൽ.സി നീരജ് കുമാർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.