പാകിസ്താനുമായി ചർച്ചയില്ല; കശ്മീരിനെ ഇന്ത്യയിലെ ഏറ്റവും സമാധാനമുള്ള പ്രദേശമാക്കി മാറ്റും -അമിത് ഷാ

ശ്രീനഗർ: പാകിസ്താനുമായി ഒരു തരത്തിലുമുള്ള ചർച്ചയും നടത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നരേന്ദ്ര മോദി സർക്കാർ ജമ്മുകശ്മീരിൽ നിന്നും തീവ്രവാദത്തെ തുടച്ചു നീക്കും. ഇന്ത്യയിലെ ഏറ്റവും സമാധാനമുള്ള പ്രദേശമാക്കി കശ്മീരിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. 1990ന് ശേഷം കശ്മീരിൽ തീവ്രവാദം 42,000 ജീവനെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മുകശ്മീരിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അബ്ദുല്ല, മുഫ്തി, നെഹ്റു-ഗാന്ധി കുടുംബം എന്നിവരാണ് കശ്മീരിന്റെ വികസനം ഇല്ലാതാക്കിയതിന് കാരണം. 1947 മുതൽ കശ്മീർ ഭരിക്കുന്നത് ഇവരെയാണ്. ചിലർ പാകിസ്താനുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ, പാകിസ്താനുമായി ഒരു തരത്തിലുമുള്ള ചർച്ചക്കുമില്ല. കശ്മീരിലെ ജനങ്ങളോട് ചർച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനെ കുറിച്ച് ജനങ്ങൾ എപ്പോഴും പറയുന്നുണ്ട്. എന്നാൽ, പാക് അധീനകശ്മീരിലെ എത്ര ഗ്രാമങ്ങളിൽ വൈദ്യുതിയുണ്ടെന്നും അദ്ദേഹം ചോദിച്ചു. കശ്മീരിലെ എല്ലാ ഗ്രാമങ്ങളിലും ​കേന്ദ്രസർക്കാർ വൈദ്യുതി ഉറപ്പാക്കിയെന്നും ഷാ പറഞ്ഞു.

Tags:    
News Summary - No negotiation with Pakistan; Will make Kashmir the most peaceful region in India - Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.