ന്യൂഡൽഹി: രാജ്യത്ത് ധാരാളം പുതിയ തൊഴിലവസരങ്ങളുണ്ടാക്കിയെന്ന അവകാശവാദം ബി.ജെ.പി എം.പി ചോദ്യംചെയ്തത് ലോക്സഭയിൽ േമാദി സർക്കാറിനെ വെട്ടിലാക്കി. യു.പിയിലെ ഗോസിയിൽനിന്നുള്ള എം.പി ഹരിനാരായൺ രാജ്ഭറാണ് ഭരണപക്ഷത്തെ വെട്ടിലാക്കിയത്. ആഗോള മാന്ദ്യത്തിെൻറ ആഘാതം സംബന്ധിച്ച ചോദ്യത്തിന് തൊഴിൽമന്ത്രി മറുപടി പറയവെയാണ് രാജ്ഭർ ഇടപെട്ടത്. നിങ്ങൾ പറയുന്നതുപോലെ പുതിയ തൊഴിലവസരങ്ങളുണ്ടായിട്ടില്ലെന്നും ഉണ്ടെങ്കിൽ കണക്ക് മുന്നിൽ വെക്കൂവെന്നുമായിരുന്നു രാജ്ഭറിെൻറ കമൻറ്. സ്വന്തം പാളയത്തിൽനിന്നുള്ള അപ്രതീക്ഷിത അടിയിൽ മന്ത്രിയും ട്രഷറി ബെഞ്ചും അമ്പരന്നിരിക്കെ, രാജ്ഭറിന് പിന്തുണയുമായി പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റു.
എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ മന്ത്രി ബന്ദാരു ദത്താത്രേയ തയാറായില്ല. സ്പീക്കർ സുമിത്ര മഹാജൻ അടുത്ത ചോദ്യത്തിലേക്ക് കടക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.