നവരാത്രി ഗർബ പന്തലിൽ അഹിന്ദുക്കൾക്ക് വിലക്ക് ഏർപ്പെടുത്തി വി.എച്ച്.പി

ഭോപാൽ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ നൃത്ത പന്തലിൽ അഹിന്ദുക്കൾ പങ്കെടുക്കേണ്ടതില്ലെന്ന് വി.എച്ച്.പിയുടെ മുന്നറിയിപ്പ്. നവരാത്രി-ദുർഗ പൂജ ആഘോഷങ്ങൾ നടക്കുന്ന പന്തലുകളിൽ രാത്രി സമയത്താണ് ദുർഗ ദേവിയെ സ്തുതിച്ചുകൊണ്ട് ഗർബ നൃത്തം അരങ്ങേറുക. മധ്യപ്രദേശിലെ രത് ലം ജില്ലയിലാണ് അഹിന്ദുക്കൾക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് വി.എച്ച്.പി പോസ്റ്റർ പതിച്ചത്.

ജില്ലയിലെ ഗർഭ നൃത്തം അരങ്ങേറുന്ന 56 പന്തലുകളിലാണ് വി.എച്ച്.പി ഇത്തരത്തിൽ പോസ്റ്റർ പതിച്ചിട്ടുള്ളത്. അഹിന്ദുക്കൾ ഇത്തരം പന്തലുകളിൽ അനധികൃതമായി കടന്ന് അസാന്മാർഗിക പ്രവൃത്തികളിൽ ഏർപ്പെടുകയാണെന്നും ഇതൊഴിവാക്കാനാണ് പോസ്റ്റർ പതിച്ചതെന്നുമാണ് വി.എച്ച്.പി അവകാശപ്പെടുന്നത്. ഗർബ നൃത്തം സംഘടിപ്പിക്കുന്ന കമ്മിറ്റികളുടെ സമ്മതത്തോടെയാണ് പോസ്റ്റർ പതിച്ചതെന്നാണ് ഇവരുടെ വാദം.

എന്നാൽ,  ഇതേക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് രത് ലം സബ് ഡിവിഷമൽ മജിസ്ട്രേറ്റ് പറഞ്ഞു. പരാതി ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും നടപടി സ്വീകരിക്കാൻ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്. 

Tags:    
News Summary - “No Non-Hindus” By VHP At Garba Venues In Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.