പാട്ന: ചരിത്രം ആർക്കും തിരുത്താൻ കഴിയുന്ന ഒന്നല്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ''ചരിത്രം രേഖപ്പെടുത്തപ്പെട്ട കാര്യങ്ങളാണ്. എങ്ങനെയത് മറ്റൊരാൾക്ക് തിരുത്താൻ കഴിയും. തനിക്കറിയില്ല''- അദ്ദേഹം പറഞ്ഞു. അടിസ്ഥാനപരമായ ചരിത്രം തിരുത്താൻ സാധിക്കില്ലൈന്നും നിതീഷ് കുമാർ വ്യക്തമാക്കി.
ചരിത്രം മാറ്റിയെഴുതണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മിക്ക ചരിത്രകാരൻമാരും മുഗളൻമാരുടെ ചരിത്രം രേഖപ്പെടുത്തുന്നതിന് അമിത പ്രാധാന്യം നൽകിയെന്നും പാണ്ഡ്യ, ചോള, മൗര്യ സാമ്രാജ്യങ്ങളെ അവഗണിച്ചുവെന്നും അതിനാൽ ഇത് തിരുത്തേണ്ട ആവശ്യം അതിക്രമിച്ചിരിക്കുന്നുവെന്നുമായിരുന്നു അമിത്ഷായുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.