പട്യാല: ഡൽഹിയിൽ സിഖ് തീവ്രവാദ ബന്ധം ചുമത്തി സിഖ് യുവാവിനെ അറസ്റ്റ് ചെയ്തത് കള്ളക്കേസിൽ കുടുക്കിയാണെന്ന് സഹോദരൻ. ശാഹീൻബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭകാരികൾക്ക് ഭക്ഷണം നൽകിയ വിരോധത്തിലാണ് ലവ്‌പ്രീത് സിങ്ങി(21)നെ അറസ്റ്റ് ചെയ്തതെന്ന് ജ്യേഷ്ഠൻ സത്നം സിങ് ആരോപിച്ചു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശാഹീൻ ബാഗിൽ സിഖ് സമുദായത്തിെൻറ നേതൃത്വത്തിൽ ലങ്കാർ (സൗജന്യ ഭക്ഷണ വിതരണ കേന്ദ്രം) ഒരുക്കിയിരുന്നു. ഇതിൽ ലവ്പ്രീതും സജീവമായിരുന്നു. ഇതേ തുടർന്നാണ് അനുജനെ ഡൽഹി പൊലീസ് ലക്ഷ്യമിട്ടത്. അവെൻറ കൈയ്യിൽനിന്ന് രണ്ട് പിസ്റ്റളുകൾ കണ്ടെടുത്തുവെന്നത് വ്യാജ ആരോപണമാണ്. പട്യാലയിലെ സമനയിൽ സി.സി.ടി.വി ഷോപ്പിൽ സെയിൽസ്മാനായിരുന്നു ലവ്പ്രീത്. ലോക്ക്ഡൗൺ സമയത്ത് ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാൻ സിഖ് സന്നദ്ധ സംഘടനയുമായും സഹകരിച്ചിരുന്നു. ജൂൺ 18ന് വൈകീട്ട് ജോലി കഴിഞ്ഞ് കാലിത്തീറ്റയുമായി വീട്ടിലേക്ക് വരുന്നുവെന്ന് ഫോൺ വിളിച്ച് പറഞ്ഞതാണ്. എന്നാൽ, ഏറെനേരമായിട്ടും അവൻ വീട്ടിലെത്തിയില്ല. പിന്നീട്, പൊലീസ് പിടിച്ചുകൊണ്ടുപോയതായി നാട്ടുകാരിൽ ഒരാളാണ് ഞങ്ങളോട് പറഞ്ഞത്. അതിനുശേഷം ഞങ്ങൾ അവനെ കണ്ടിട്ടില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ലവ്പ്രീതിെൻറ ശാഹീൻബാഗിൽ നിന്നുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ലവ്പ്രീതിനുപുറമേ, കഴിഞ്ഞദിവസങ്ങളിൽ യു.എ.പി.എ ചുമത്തി ഏതാനും സിഖുകാരെ പഞ്ചാബ് പൊലീസും അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ സിഖ് ഫോർ ജസ്റ്റിസുമായി ബന്ധമാരോപിച്ച് 40 വെബ്സൈറ്റുകൾക്കും കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ വിഷയങ്ങളെല്ലാം സൂചിപ്പിച്ച് StopTargettingSikh എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങ് ആയി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.