ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്ദോറിൽ മരിച്ച ഹിന്ദു വയോധികയുടെ മൃതദേഹം സംസ്കരിച്ചത് മുസ്ലിം യുവാക്കള്‍. ലോക ്ക്ഡൗണിനെ തുടർന്ന് വാഹനങ്ങൾ ലഭ്യമാകാതിരുന്നതോടെ മൃതദേഹം ചുമന്ന് ശ്മശാനത്തിലെത്തിച്ചതും സംസ്കാര ചടങ ്ങുകൾ നടത്തിയതും അയൽവാസികളായ മുസ്ലിം യുവാക്കളായിരുന്നു.
ശാരീരിക അസ്വാസ്ഥ്യം മൂലം കിടപ്പിലായിരുന്ന ദുര ്‍ഗ എന്ന 65കാരിയാണ് മരിച്ചത്. മറ്റ് സ്ഥലങ്ങളില്‍ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന മക്കള്‍ ഇന്‍ഡോറിലെത്തിയെങ ്കിലും സംസ്കാര ചടങ്ങുകള്‍ക്കുള്ള പണം ഇവരുടെ പക്കല്‍ ഇല്ലായിരുന്നു. കോവിഡ് ഭീതി മൂലം സമീപവാസികൾ കൂടി പിൻമാറിയതോടെ അയല്‍വാസികളായ മുസ്ലിം യുവാക്കൾ ചടങ്ങുകള്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു.
മാസ്ക് ധരിച്ച ഇവർ രണ്ടര കിലോ മീറ്റർ അകെലയുള്ള ശ്മശാനത്തിലേക്ക് ശവമഞ്ചം ചുമന്ന് നടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആകില്‍, അസ്ലം, മുദ്ദസര്‍, റഷീദ് ഇബ്രാഹിം, ഇമ്രാന്‍ സിറാജ് എന്നിവരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
ചടങ്ങുകളുടെ ചിത്രങ്ങള്‍ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ് ട്വിറ്ററില്‍ പങ്കുവച്ചതോടെ നിരവധി പേരാണ് യുവാക്കളെ അഭിനന്ദിച്ച് മുന്നോട്ട് വന്നത്.
इंदौर के नार्थ तोड़ा क्षेत्र में एक बुजुर्ग हिन्दू महिला द्रोपदी बाई की मृत्यु होने पर क्षेत्र के मुस्लिम समाज के लोगों ने उनके दो बेटों का साथ देकर उनकी शवयात्रा में कंधा देकर व उनके अंतिम संस्कार में मदद कर जो आपसी सदभाव की व मानवता की जो मिसाल पेश की,वो क़ाबिले तारीफ़ है।
— Office Of Kamal Nath (@OfficeOfKNath) April 7, 2020
1/2 pic.twitter.com/IIQe8qgMQG
നമ്മുടെ സാഹോദര്യത്തിന്‍റെ സംസ്കാരം ഇതാണെന്നും പരസ്പര സ്നേഹവും സമഭാവനയും ഉള്ളയിടങ്ങളിലേ ഇത്തരം ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കൂവെന്നും കമല്‍നാഥ് ട്വീറ്റ് ചെയ്തു.
കുട്ടിക്കാലം മുതൽ തങ്ങൾക്ക് അടുത്ത് പരിചയമുള്ള സ്ത്രീയാണ് മരിച്ചതെന്നും അവരുടെ അന്ത്യകർമങ്ങൾ നടത്തുക എന്നത് കടമയാണെന്നുമാണ് യുവാക്കൾ വാർത്താ ഏജൻസിയോട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.