മൊറാദാബാദ്: ജോലിയില്ലാതായതോടെ നഗരം വിടാനായി ശനിയാഴ്ച രാത്രി മൊറാദാബാദ് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയലത് നൂറുകണക്കിനാളുകൾ. കനത്ത മഴയെ തുടർന്ന് ഇഷ്ടികച്ചൂളയിൽ ജോലിയില്ലാതായതോടെയാണ് അന്തർസംസ്ഥാന തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുന്നത്.
'മഴയെ തുടർന്ന് ഇവിടെ പണിയില്ല. അതുകൊണ്ട് അവർ ബിഹാറിലെ ഭഗൽപൂരിലുള്ള ഗ്രാമത്തിലേക്ക് മടങ്ങുകയാണ്'- ഇഷ്ടിക്കച്ചൂളയുടെ ഉടമകളിൽ ഒരാളായ ആഷിശ് പറഞ്ഞു.
വാർത്താ ഏജൻസിയായ എ.എൻ.ഐ പങ്കുവെച്ച ചിത്രങ്ങളിൽ സാമൂഹിക അകലം പോലും പാലിക്കാതെ നൂറു കണക്കിന് തൊഴിലാളികൾ റെയിൽവേ സ്റ്റേഷനിൽ കൂട്ടംകൂടി നിൽക്കുന്നത് കാണാം. അതിൽ തന്നെ നിരവധി പേർ മാസ്ക് ധരിച്ചിട്ടുമില്ല. ധരിച്ചവരാണെങ്കിൽ മൂക്ക് പൂർണമായി മറക്കാതെ താടിയിലാണ് വെച്ചിരിക്കുന്നത്.
ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 500ൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് യു.പി സർക്കാർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.