സത്യാര്‍ഥിയുടെ നൊബേല്‍ പുരസ്‌കാരം മോഷണം പോയി

ന്യൂഡല്‍ഹി: സാമൂഹ്യപ്രവർത്തകൻ കൈലാഷ് സത്യാര്‍ഥിയുടെ നൊബേല്‍ പുരസ്‌കാര സാക്ഷ്യപത്രം മോഷണം പോയി. ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മറ്റ് വസ്തുക്കൾക്കൊപ്പം നൊബേല്‍ പുരസ്‌കാരവും മോഷ്ടിക്കപ്പെട്ടത്. 

നോബേൽ പുരസ്കാര ജേതാക്കളുടെ ലോകസെമിനാറില്‍ പങ്കെടുക്കാനായി സത്യാര്‍ഥി ഇപ്പോള്‍ അമേരിക്കയിലാണ്‌.

പ്രോട്ടോകോള്‍ പ്രകാരം യഥാര്‍ഥ നൊബേല്‍ പുരസ്‌കാരം രാഷ് ട്രപതി ഭവനിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ തനി മാതൃകയാണ് ഇതാണ് മോഷ് ടിക്കപ്പെട്ടത്. 

സത്യാർഥിയുടെ ജോലിക്കാരിലൊരാളാണ് മോഷണം നടന്ന വിവരം പൊലീസിനെ അറിയിച്ചത്. മോഷ്ടാവിനുവേണ്ടി തെരച്ചിൽ നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്തെ ക്രിമിനലുകളേയും പഴയ സാധനങ്ങളുടെ ഡീലര്‍മാരേയുമെല്ലാം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

2004 ലില്‍ ടാഗോറിന്‍റെ നൊബേല്‍ സമ്മാനവും മോഷണം പോയിരുന്നു.

Tags:    
News Summary - Nobel Prize stolen from Kailash Satyarthi's home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.