തെരുവുനായ ആക്രമണം: മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി നോയിഡ നിവാസികൾ

നോയിഡ: തെരുവുനായ ആക്രമണത്തിനെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി ഉത്തർപ്രദേശിലെ നോയിഡ നിവാസികൾ. നോയിഡ സെക്ടർ 100ലെ ഹൗസിങ് സൊസൈറ്റി താമസക്കാരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തിലായിരുന്നു പ്രതിഷേധം. തെരുവു നായ്ക്കളെ പാർപ്പിക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്താൻ അധികൃതർ പരാജയപ്പെട്ടെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

ഒക്ടോബർ 17നാണ് നോയിഡയിലെ സെക്ടർ 100ലെ ലോട്ടസ് ബൊളിവാർഡ് അപ്പാർട്ട്‌മെന്റിലെ ഒരു വയസുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചത്. ഗുരുതര പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒക്ടോബർ 18ന് മരിച്ചു.

നിർമാണത്തൊഴിലാളികളായ കുട്ടിയുടെ മാതാപിതാക്കൾ സൊസൈറ്റിക്കകത്ത് ജോലി ചെയ്യുകയായിരുന്നു. കുട്ടി അവരുടെ അടുത്ത് തന്നെ നിൽക്കെയാണ് തെരുവുനായ പാഞ്ഞെത്തി കടിച്ചത്.

Tags:    
News Summary - Noida: Candle march protest by locals where an infant was mauled to death by a stray dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.