ചെന്നൈ: ഭക്ഷണവും പാർപ്പിടവും മാത്രമല്ല, സുരക്ഷിത ജീവിതവും മാതാപിതാക്കൽക്ക് നൽകേണ്ടത് മക്കളുടെ ബാധ്യതയാണെന്ന് മദ്രാസ് ഹൈക്കോടതി. അമ്മയെ പരിപാലിക്കാത്ത മകന്റെ സ്വത്ത് രേഖ റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി പറഞ്ഞത്. ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യത്തിന്‍റെതാണ് വിധി.
മുതിർന്ന പൗരന്മാരുടെ ജീവനും അന്തസും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സർക്കാർ അധികാരികൾ ഉറപ്പുവരുത്തണമെന്നും ജഡ്ജി പറഞ്ഞു. വയോജന നിയമപ്രകാരം, ഇത്തരം പൗരന്മാരുടെ ജീവനും സ്വത്തും ഉറപ്പാക്കേണ്ടത് ജില്ലാ കലക്ടറുടെ കടമയാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
സഹോദരങ്ങൾക്ക് തുല്യവിഹിതം നൽകാമെന്നും പിതാവിനും മാതാവിനും ജീവനാംശം നൽകാമെന്നും പറഞ്ഞ് മാതാവിന്റെ സ്വത്ത് സ്വന്തമാക്കിയ മകന്റെ സ്വത്തവകാശമാണ് തിരുപ്പൂർ ആർ.ഡി.ഒ റദ്ദാക്കിയത്. മകൻ വാക്കു പാലിക്കാത്തിനെ തുടർന്നാണ് ഇങ്ങനെയൊരു നീക്കം. തിരൂപ്പൂർ സ്വദേശിനിയായ സക്കീറ ബീഗമാണ് മകൻ വാക്കു പാലിക്കാത്തതിനെ തുടർന്ന് ആർ.ഡി.ഒയെ സമീപിച്ചത്.
ആർഡിഒയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുപ്പൂർ സ്വദേശി മുഹമ്മദ് ദയാൻ ഹൈക്കോടതിയിൽ ഹരജി നൽകി. ഈ കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.