ന്യൂഡൽഹി: ഒരു പോളിങ് ബൂത്തിൽ 1400ലേറെ വോട്ടർമാർ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. വിവിപാറ്റ് (വോട്ടർ വെരിഫൈഡ് പേപ്പർ ഒാഡിറ്റ് ട്രയൽ) മെഷീനിൽ കൂടുതൽ സ്ലിപ് പ്രിെൻറടുക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് വിലയിരുത്തിയാണ് കമീഷൻ നിർദേശം. വരുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിവിപാറ്റ് മെഷീനാണ് ഉപയോഗിക്കുക. വിവിപാറ്റ് മെഷീനിൽ ഒരു പേപ്പർ റോളിൽ 1500ലേറെ സ്ലിപ്പെടുക്കാനാവില്ല.
വോട്ടിങ് മെഷീനിൽ വീണ്ടും പേപ്പർ വെക്കുേമ്പാൾ തെരഞ്ഞെടുപ്പ് നടപടി തടസ്സപ്പെടുന്നത് ഒഴിവാക്കാനാണ് വോട്ടർമാരെ കുറയ്ക്കുന്നത്. വോട്ടിങ് മെഷീൻ കമീഷനിങ്ങും മോക്ക് പോളും നടത്തുേമ്പാൾ നൂറോളം സ്ലിപ്പുകൾ നഷ്ടപ്പെടും. അതുകൊണ്ടുതന്നെ ഒരു റോളിൽ 1400 സ്ലിപ്പുകൾ മാത്രമേ പ്രിൻറ് എടുക്കാനാവൂ. ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് മെഷീനാണ് ഉപയോഗിക്കുന്നത്. വോട്ട് ഏതു സ്ഥാനാർഥിക്ക് രേഖപ്പെടുത്തിയിരിക്കുന്നുവെന്ന് വോട്ടർക്ക് കാണാവുന്ന സംവിധാനമാണ് വിവിപാറ്റ്.
വോട്ടിങ് മെഷീനൊപ്പം ഘടിപ്പിക്കുന്ന പ്രിൻറർ, വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം, ക്രമനമ്പർ എന്നിവ പ്രിൻറ്ചെയ്ത് സ്ലിപ്പ് പ്രദർശിപ്പിക്കും. വോട്ട് ചെയ്തയാളുടെ വിശദാംശങ്ങൾ ഇതിലുണ്ടാവില്ല. ഇത് പരിശോധിക്കാൻ വോട്ടർക്ക് ഏഴു സെക്കൻഡ് ലഭിക്കും. തിരുത്താൻ അവസരവും ലഭിക്കില്ല. വോട്ടിങ്ങിനെക്കുറിച്ച് പരാതി ഉയർന്നാൽ ബോക്സിൽ നിേക്ഷപിക്കുന്ന സ്ലിപ്പുകൾ എണ്ണി പരിഹാരം കാണാം. സ്ലിപ്പുകൾ വോട്ടർമാർക്ക് കൊണ്ടുപോകാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.