ന്യൂഡൽഹി: കോവിഷീൽഡിന്‍റെ അനുമതിക്കായി അപേക്ഷ ലഭിച്ചിട്ടില്ലെന്ന് യുറോപ്യൻ മെഡിക്കൽ സംഘടന. വാക്സിൻ പാസ്പോർട്ടിൽ കോവിഷീൽഡ് ഉൾപ്പെടുത്തുന്നതുജമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള അപേക്ഷയും ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. കോവിഷീൽഡിനെ വാക്സിൻ പാസ്പോർട്ടിൽ ഉൾപ്പെടുത്താത്തത് ആശങ്കകൾക്ക് കാരണമായിരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള പല രാജ്യങ്ങളിൽ നിന്നുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾക്ക് യുറോപ്യൻ യൂണിയൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഏജൻസി വിശദീകരിച്ചു.
ഇതുവരെ വാക്സിന്റെ അനുമതിക്കായി അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല. അപേക്ഷ ലഭിക്കുേമ്പാൾ അത് പരിശോധിച്ച് കോവിഷീൽഡിൻെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മെഡിക്കൽ സംഘടന അറിയിച്ചു. കോവിഷീൽഡിനെ യുറോപ്യൻ യൂണിയൻ വാക്സിൻ പാസ്പോർട്ടിൽ ഉൾപ്പെടുത്താത്തിനെ തുടർന്ന് നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സി.ഇ.ഒ അദാർ പൂനെവാല ഇക്കാര്യം വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു.
നിലവിൽ ഫൈസർ, വാക്സ്സെർവിയ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയെയാണ് യുറോപ്യൻ യൂണിയൻ വാക്സിൻ പാസ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.