മാസ്​ക്​ ധരിക്കാതെ പുറത്തിറങ്ങി; സി.ആർ.പി.എഫ്​ ഉദ്യോഗസ്​ഥനെ പൊലീസ്​ ചങ്ങലക്കിട്ടതായി പരാതി

ബംഗളൂരു: മാസ്​ക്​ ധരിക്കാതെ പുറത്തിറങ്ങിയതി​ന്​ സി.ആർ.പി.എഫ് കമാൻഡോ​ ഉദ്യോഗസ്​ഥനെ കർണാടക പൊലീസ്​ മർദ്ദിക ്കുകയും സ്​റ്റേഷനി​െലത്തിച്ച്​ ചങ്ങലക്കിട്ട്​ തറയിൽ ഇരുത്തുകയും ചെയ്​തതായി പരാതി. ആൻറി മാവോയിസ്​റ്റ്​ കോ ബ്ര വിഭാഗത്തിൽപ്പെട്ട സി.ആർ.പി.എഫ്​ ഉദ്യോഗസ്​ഥൻ സച്ചിൻ സാവന്തിനെ മർദ്ദിച്ചതായാണ്​ പരാതി.

സാധാരണ വേഷത്തി ൽ ഉദ്യോഗസ്​ഥനെ ചങ്ങലയണിയിച്ച്​ പൊലീസ്​ സ്​റ്റേഷനിൽ ഇരുത്തിയ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. അവധിക്ക്​ ബലഗാവിയിലെ വീട്ടിലെത്തിയതാണ്​ സച്ചിൻ സാവന്ത്​​.

മാസ്​ക്​ ധരിക്കാതെ സാധാരണ വേഷത്തിലാണ്​ സച്ചിൻ പുറത്തിറങ്ങിയത്​. തുടർന്ന്​ മാസ്​ക്​ ധരിക്കാത്തതിനെ ചോദ്യം ​ചെയ്​തതിനെ തുടർന്ന്​ പൊലീസുകാരനും സച്ചിനും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സച്ചിനെ മർദ്ദിക്കുകയും ചെയ്​തു. സി.ആർ.പി.എഫ്​ ഉദ്യോഗസ്​ഥനാണെന്ന്​ പറഞ്ഞിട്ടും പൊലീസ്​ മർദ്ദിക്കുകയായിരുന്നു. ഏപ്രിൽ 23നാണ്​ സച്ചിനെ അറസ്​റ്റ്​ ചെയ്​തത്​.

സംഭവത്തിൽ സി.ആർ.പി.എഫ്​ കർണാടക പൊലീസിനോട്​ വിശദീകരണം തേടി. പൊലീസിനെതിരെ കേസെടുക്കു​െമന്നാണ്​ വിവരം. എന്നാൽ മാസ്​ക്​ ധരിക്കാത്തത്​ ചോദ്യം ചെയ്​ത പൊലീസുകാരെ മർദ്ദിച്ചതിനാണ്​ സച്ചിനെ അറസ്​റ്റ്​ ചെയ്​തതെന്നാണ്​ പൊലീസി​​െൻറ വിശദീകരണം.

Tags:    
News Summary - Not Wearing Mask CRPF Commando Chained At Police Station -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.