ചെന്നൈ: മുന്നാക്ക സമുദായങ്ങൾക്ക് സാമ്പത്തിക സംവരണം നൽകുന്നതിനെതിരെ ഡി.എം.കെ സമ ർപ്പിച്ച ഹരജിയിൽ മദ്രാസ് ഹൈകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ഹരജി രാഷ്ട്രീ യ പ്രേരിതമാണെന്ന അഡീഷനൽ സോളിസിറ്റർ ജനറൽ സി. രാജഗോപാലെൻറ വാദം തള്ളിയാണ് ഫെബ്രുവരി 18 മുമ്പ് വിശദീകരണം നൽകാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
സംവരണത്തിെൻറ ലക്ഷ്യം ദാരിദ്ര്യ നിർമാർജനമല്ലെന്നും വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ നൂറ്റാണ്ടുകളായി അന്യവത്കരിക്കപ്പെട്ട സമുദായങ്ങളുടെ ഉന്നമനമാണെന്നും ഹരജി നൽകിയ ഡി.എം.കെ ഒാർഗനൈസിങ് സെക്രട്ടറി ആർ.എസ്. ഭാരതിയുടെ അഭിഭാഷകൻ വാദിച്ചു.
ആദർശപരമായി ഡി.എം.കെ ചില സമുദായങ്ങൾക്ക് എതിരാണെന്നും 10 ശതമാനം സാമ്പത്തിക സംവരണത്തെ എതിർക്കുന്നത് വ്യക്തിപരമായ അജണ്ടയാണെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ രാജഗോപാലൻ മറുപടി നൽകി. ഡി.എം.കെയുടേത് പൊതുതാൽപര്യ ഹരജിയല്ല. മറിച്ച്, രാഷ്ട്രീയ പ്രേരിത ഹരജിയാണ്.
പാർലമെൻറിൽ ബില്ലിനെതിരെ പരാജയപ്പെട്ട ഹരജിക്കാരൻ, തെൻറ അജണ്ടയുമായി മറ്റൊരു ഭരണഘടനാ സ്ഥാപനമായ ഹൈേകാടതിയെ സമീപിച്ചിരിക്കുകയാണെന്നും രാജഗോപാലൻ പറഞ്ഞു.
ഇൗ വാദങ്ങളൊക്കെ തള്ളിയാണ് ഹൈകോടതി കേന്ദ്രത്തിന് നോട്ടീസയക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.