മാംസ ഭക്ഷണമില്ല; പരാതിയുമായി അലിഗഢ്​ സർവകലാശാല വിദ്യാർഥികൾ

ലക്നോ: അറവുശാലകൾക്കെതിരായ നടപടികളുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നോട്ട് പോവുേമ്പാൾ ഭക്ഷണത്തിലെ മെനുവിൽ നിന്ന് മാംസ വിഭവങ്ങൾ ഒഴിവാക്കിയതിനെതിരെ അലിഗഢ് മുസ്ലിം സർവകലാശാല വിദ്യാർഥികൾ. യൂനിവേഴ്സിറ്റിയുടെ വി.സി സമീർ ഉദൈൻ ഷാ മുൻപാകെ പരാതി നൽകിയിരിക്കുന്നത്. 

അതേ സമയം ഇറച്ചിക്ക് വില കൂടിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സർവകലാശാലയുടെ  പബ്ലിക് റിലേഷൻസ് ഒാഫീസർ അറിയിച്ചു. യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം ആയിരക്കണക്കിന് അറവുശാലകളാണ് അടച്ച് പൂട്ടിയത്. ലൈസൻസ് ഇല്ലെന്ന് ആരോപിച്ചാണ് ഇത്രയും അറവുശാലക്കെതിരെ  സർക്കാർ നടപടി. എന്നാൽ ലൈസൻസുള്ള അറവുശാലകൾ വരെ അടച്ച് പൂട്ടിയതായി ആരോപണങ്ങൾ ഉയർന്നിരുന്നിട്ടുണ്ട്.

Tags:    
News Summary - Now, Meat Goes Off the Menu at Aligarh Muslim University, Students Write to V-C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.