കോവിഡ്​ വാക്​സിൻ സർട്ടിഫിക്കറ്റിൽ തെറ്റുണ്ടോ? കോവിൻ പോർട്ടലിലൂടെ തിരുത്താം

ന്യൂഡൽഹി: കോവിഡ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ നൽകുന്ന കോവിഡ്​ വാക്​സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റുകൾ ഇനി തിരുത്താം. മൊബൈൽ നമ്പറും രഹസ്യകോഡും ഉപയോഗിച്ച്​ ലോഗിൻ ചെയ്യുന്ന കോവിൻ പോർട്ടൽ വഴിയാണ്​ തെറ്റു തിരുത്താനും അവസരം.

പേര്​, ജനനതീയതി, ജെൻഡർ എന്നിവയാണ്​ സർട്ടിഫിക്കറ്റിലുണ്ടാകുക. അവ തിരുത്താൻ കോവിൻ വെബ്​സൈറ്റിൽ തന്നെ അവസരം ഒരുക്കിയതായി സർക്കാർ അറിയിച്ചു.

'നിങ്ങളുടെ കോവിഡ്​ വാക്​സിനേഷൻ സർട്ടിഫിക്കറ്റിലെ പേര്​, ജനനതീയതി, ജെൻഡർ എന്നിവയിലെ തെറ്റുകൾ ഇനി തിരുത്താം' -ആരോഗ്യ സേതുവിന്‍റെ ഒൗദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചതാണ്​ ഇക്കാര്യം.

വിദേശയാത്രക്കോ, മറ്റു യാത്രകൾക്കോ, മറ്റു അവശ്യ സേവനങ്ങ​ൾക്കോ കോവിഡ്​ വാക്​സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റുകൾ ആവശ്യമായിവരും. അതിനാൽ തന്നെ സർട്ടിഫിക്കറ്റുകളിലെ തെറ്റുകൾ പ്രതികൂലമായി ബാധിച്ചേക്കാം. ഇത്​ ഒഴിവാക്കാനാണ്​ വെബ്​സൈറ്റിലെ പുതിയ അപ്​ഡേഷൻ.


ഒരു തവണ മാത്രമാണ്​ തെറ്റുതിരുത്താൻ അവസരം ലഭിക്കുക. കോവിഡ്​ പോർട്ടലിൽ 'Raise an Issue' എന്ന മെനുവിലുടെയാണ്​ തെറ്റുതിരുത്താൻ കഴിയുക. ഇതുവഴി പേര്​, ജനനതീയതി, ജെൻഡർ എന്നിവ തിരുത്താം. 

Tags:    
News Summary - Now you can correct personal details on CoWIN vaccine certificate online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.