ന്യൂഡൽഹി: ചുട്ടുപൊള്ളുന്ന ചൂടിൽ മണിക്കൂറുകളോളം പി.പി.ഇ കിറ്റ് ധരിച്ച് ജോലി ചെയ്യിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച് ഡൽഹി എയിംസിൽ ആരംഭിച്ച നഴ്സുമാരുടെ സമരം നാല് ദിവസം പിന്നിട്ടു. വെള്ളം പോലും കുടിക്കാനാവാതെ പി.പി.ഇ കിറ്റ് ധരിച്ച് മണിക്കൂറുകൾ നീണ്ട ജോലിക്കിടയിയിൽ നഴ്സുമാർ തളർന്നു വീഴുന്നത് പതിവാണെന്ന് സമരക്കാർ പറയുന്നു.
നിരവധി പേർക്ക് ശരീരത്തിൽ മുറിവുകളുണ്ടായി. ഗുണനിലവാരമില്ലാത്ത പി.പി.ഇ കിറ്റാണ് നൽകുന്നത്. ഇതു ചൂണ്ടിക്കാട്ടിയ ഡോക്ടറെ അധികൃതർ സസ്പെൻഡ്് ചെയ്യുകയുണ്ടായി.
ആവശ്യങ്ങൾ ചർച്ച ചെയ്യാൻ പോലും അധികൃതർ തയാറാവാത്തതിെന തുടർന്ന് ഡ്യൂട്ടി ബഹിഷ്കരിക്കാനും നിരാഹാരം നടത്താനുമാണ് തീരുമാനം.
അതേസമയം, മേയ് 30 വരേയുള്ള കണക്കു പ്രകാരം എയിംസിലെ 479 ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് ബാധിച്ചത്. ഇവിടെ നിരവധി മലയാളി നഴ്സുമാർക്കും രോഗം റിേപ്പാർട്ട് ചെയതിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.