ന്യൂഡൽഹി: നൈലോൺ, കൃത്രിമ മഞ്ചക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ.ജി.ടി) സമ്പൂർണ നിരോധനമേർപ്പെടുത്തി. പട്ടം പറത്താനും മറ്റും ഉപയോഗിക്കുന്ന കൃത്രിമ നൂലുകളുടെ നിർമാണം, വിൽപന, ശേഖരിച്ചുവെക്കൽ, വാങ്ങൽ, ഉപയോഗം എന്നിവ പൂർണമായി തടയണമെന്ന് സംസ്ഥാനങ്ങളോട് എൻ.ജി.ടി ആവശ്യപ്പെട്ടു. പക്ഷികൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കും നൈലോൺ നൂൽ ഭീഷണിയാണെന്നും ഇത് മണ്ണിൽ ലയിച്ചുചേരുന്നതല്ലെന്നും എൻ.ജി.ടി ചെയർപേഴ്സൺ ജസ്റ്റിസ് സ്വതന്തർ കുമാറിെൻറ അധ്യക്ഷതയിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. ചൈനീസ് നിർമിതം, ഗ്ലാസ് കോട്ടിങ്ങുള്ളത്, കോട്ടൺ എന്നീ വിഭാഗത്തിൽ വരുന്ന മഞ്ചയും നിരോധിച്ചിട്ടുണ്ട്.
സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാർ നിരോധനം പ്രാബല്യത്തിൽ വരുത്തണമെന്ന് ഉത്തരവിൽ നിർദേശിച്ചു. മൃഗസംരക്ഷണ സംഘടനയായ പെറ്റയും ഖാലിദ് അശ്റഫ് അടക്കം വ്യക്തികളും നൽകിയ ഹരജി പരിഗണിച്ചാണ് ഹരിത ട്രൈബ്യൂണലിെൻറ ഉത്തരവ്. ഗ്ലാസ് കോട്ടിങ്ങുള്ള മഞ്ച വൈദ്യുതി ചാലകമാണെന്നും പട്ടംപറത്തുേമ്പാൾ ഉപയോഗിക്കുന്ന ഇത് വൈദ്യുതി ലൈനുകളിലും മറ്റും കുടുങ്ങിക്കിടന്ന് കുട്ടികൾ അടക്കമുള്ളവർക്ക് അപകടമുണ്ടാക്കിയതായും ഹരജിയിൽ ചൂണ്ടിക്കാട്ടി.
ചെറുകിട വ്യവസായമായ മഞ്ച നിർമാണത്തിന് കുട്ടികളെ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായും ഹരജികളിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.