ന്യൂഡൽഹി: അമേരിക്കക്ക് കറുത്തവർഗക്കാരെയും ഇന്ത്യൻ-അമേരിക്കക്കാരെയും സ്ഥിരീകരിക്കാൻ കഴിയുമെങ്കിൽ ജാതി സെൻസസ് നടത്തുന്നതിൽ നിന്ന് ഇന്ത്യാ സർക്കാർ എന്തിന് ഒഴിഞ്ഞുമാറണമെന്ന ചോദ്യമുയർത്തി ഒ.ബി.സി ജീവനക്കാർ.
വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന ജീവനക്കാർ ജാതി സെൻസസ് നടപ്പാക്കണമെന്നും സംവരണ ആനുകൂല്യങ്ങൾക്കായി ക്രീമി ലെയർ നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച ദേശീയ തലസ്ഥാനത്ത് ഒത്തുകൂടി. നിയമസഭാംഗങ്ങളെ ബോധവൽക്കരിക്കുന്നതിനായി അവർ ജന്തർമന്തറിൽ പ്രതിഷേധ പ്രകടനവും സെമിനാറും നടത്തി.
2020ൽ യു.എസ് സെൻസസ് ബ്യൂറോയുടെ സെൻസസ് ചോദ്യാവലിയിൽ പൗരന്മാർ അവരുടെ വംശം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അമേരിക്കക്ക് അവരുടെ സെൻസസിന്റെ ഭാഗമായി വംശങ്ങൾ തിട്ടപ്പെടുത്താൻ കഴിയുമ്പോൾ, ഇന്ത്യയിലെ മതസമൂഹങ്ങളുടെ കണക്കെടുപ്പ് നമ്മുടെ രാജ്യത്തിന്റെ മതേതര ക്രമത്തെ ബാധിക്കാതിരിക്കുമ്പോൾ ജാതി സെൻസസ് സമൂഹത്തെ വിഭജിക്കുമെന്ന യുക്തിയിൽ ന്യായീകരണമില്ല. ഒ.ബി.സികൾക്കായി ഏതെങ്കിലും ക്ഷേമ നടപടികൾ ആസൂത്രണം ചെയ്യുന്നതിന് ജാതി ഡേറ്റ വളരെ അടിസ്ഥാനപരമായ ആവശ്യമാണെന്ന് ഓൾ ഇന്ത്യ ഒ.ബി.സി എംപ്ലോയീസ് ഫെഡറേഷൻ സെക്രട്ടറി ജി. കരുണാനിധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.