ന്യൂഡൽഹി: 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തം നടന്ന ബാലസോർ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നു. അപകടത്തെ തുടർന്ന് തകർന്ന ട്രാക്കുകൾ പുനഃസ്ഥാപിച്ച് എത്രയും പെട്ടെന്ന് ട്രെയിൻ ഗതാഗതം പഴയതുപോലെയാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് റെയിൽവേ അറിയിച്ചു. രാത്രി വൈകിയും ട്രാക്കിന്റെ പുനരുദ്ധാരണ ജോലികൾ നടക്കുകയാണ്. റെയിൽവേ നടത്തുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ബാലസോറിലെത്തിയിരുന്നു.
അതേസമയം, ബാലസോറിൽ അപകടത്തിൽപ്പെട്ട ട്രെയിനിലുള്ള യാത്രക്കാരുമായി പ്രത്യേക തീവണ്ടി ചെന്നൈ എം.ജി.ആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തി. 288 പേരാണ് ട്രെയിൻ അപകടത്തിൽ മരിച്ചത്. 1175 പേർക്ക് പരിക്കേറ്റു. ഇതിൽ 793 പേർ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. 382 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
വെള്ളിയാഴ്ച വൈകീട്ടോടെ ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, കൊറമണ്ഡൽ എക്സ്പ്രസ്, ഗുഡ്സ്ട്രെയിൻ എന്നിവയാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പാസഞ്ചർ ട്രെയിനുകളുടെ 17 കോച്ചുകളാണ് പാളംതെറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.