മാതാവ്​ നവജാത ശിശുവിനെ കൊന്ന്​ ചാണകക്കുഴിയിൽ കുഴിച്ചു മൂടി

ഭുബനേശ്വർ: ജൻമം നൽകിയ ഉടനെ മാതാവ്​ ആൺകുഞ്ഞിനെ കൊന്ന്​ ചാണകക്കുഴിയിൽ കുഴിച്ചു മുടി. ഹിന്ദു സിങ്​ എന്നയാളുടെ ഭാര്യ മസുരി സിങ്​ ആണ്​ കുഞ്ഞിനെ കുഴിച്ചു മുടിയത്​. ഒഡിഷയിലെ ആദിവാസി ഭൂരിപക്ഷ ജില്ലയായ മയൂർബഞ്ചിൽ ബുധനാഴ്​ച രാത്രിയിലായിരുന്നു സംഭവം. 

വെള്ളിയാഴ്​ച വൈകുന്നേരത്തോടെ ദുർഗന്ധം വമിച്ചതോടെയാണ്​ സംഭവം പുറത്തായത്​. തുടർന്ന്​ അയൽക്കാർ പൊലീസിനെ വിവരമറിയിച്ചു. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിനെ കൊല്ലുകയും എല്ലാവരും ഉറക്കമായതിനു ശേഷം ചാണകക്കുഴിയിൽ കുഴിച്ചു മുടുകയായിരുന്നു. യുവതിക്ക്​ വിവാഹേതര ബന്ധത്തിലുണ്ടായ കുഞ്ഞായതിനാലാണ്​ ഇത്തരത്തിലൊരു കൃത്യം ചെയ്​തതെന്ന്​ അയൽക്കാർ ആരോപിച്ചു.

കേരളത്തിലായിരുന്ന ഭർത്താവ്​ ഹിന്ദു സിങ്​ വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ്​ സംഭവം അറിയുന്നത്​. കുഞ്ഞി​​​​െൻറ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിന്​​ അയച്ചതായി പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - Odisha woman ‘buries’ her newborn in cow dung pit-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.