ഉമർ അബ്ദുല്ല ജമ്മു കശ്മീരി​ന്‍റെ മുഖ്യമന്ത്രിയാകും -ഫാറൂഖ് അബ്ദുല്ല

ശ്രീനഗർ: ഉമർ അബ്ദുല്ല ജമ്മു കശ്മീരി​ന്‍റെ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹത്തി​ന്‍റെ പിതാവും നാഷണൽ കോൺഫറൻസ് ( എൻ.സി) അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല.

എൻ.സി- കോൺ​ഗ്രസ് സഖ്യം ഭൂരിപക്ഷം നേടിയ ജമ്മു-കശ്മീരിൽ മുഖ്യമന്ത്രി ആരായിരിക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ജമ്മു കശ്മീരിലെ ജനങ്ങൾ എതിരായിരുന്നു എന്നതി​ന്‍റെ തെളിവാണ് ഈ വിധിയെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

‘2019 ആഗസ്റ്റ് അഞ്ചിന് എടുത്ത തീരുമാനങ്ങൾ ജനങ്ങൾക്ക് സ്വീകാര്യമല്ലെന്ന് ഈ ജനവിധി തെളിയിക്കുന്നു. ജനങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തതിലും സ്വതന്ത്രമായി വോട്ടു ചെയ്തതിലും ഞാൻ എല്ലാവരോടും നന്ദിയുള്ളവനാണ്. ഈ ഫലത്തിൽ ഞാൻ ദൈവത്തോടും നന്ദിയുള്ളവനാണ്. ജനങ്ങളുടെ പ്രയാസങ്ങൾ അവസാനിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യാനുദ്ദേശിക്കുന്നുവെന്നും’ മുൻ കേന്ദ്രമന്ത്രി പറഞ്ഞു.

‘നമുക്ക് തൊഴിലില്ലായ്മ അവസാനിപ്പിക്കുകയും വിലക്കയറ്റം, മയക്കുമരുന്ന് ഭീഷണി തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുകയും വേണം. ഇനി ലെഫ്റ്റനന്‍റ് ഗവർണറും അദ്ദേഹത്തി​ന്‍റെ ഉപദേശകരും ഇവിടെ ഉണ്ടാകില്ല.  90 എം.എൽ.എമാർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും’ - അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Omar Abdullah will be chief minister of Jammu and Kashmir, says his father and NC chief Farooq Abdullah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.