ന്യൂഡൽഹി: സ്ത്രീ-പുരുഷ അന്തരത്തിൽ ഇന്ത്യ 140ാം റാങ്കിലേക്ക് കൂപ്പുകുത്തിയതായി ലോക സാമ്പത്തിക ഫോറം. ഒറ്റയടിക്ക് 28 റാങ്കാണ് ഇടിഞ്ഞതെന്ന് ഫോറം തയാറാക്കിയ ആഗോള ലിംഗ അന്തര റിപ്പോർട്ട് 2021ൽ പറയുന്നു. ഇതോടെ ലിംഗ അസമത്വത്തിൽ ദക്ഷിണേഷ്യയിലെ മൂന്നാമത്തെ ഏറ്റവും മോശം രാജ്യമെന്ന സ്ഥാനമായി ഇന്ത്യയുടേത്. സ്ത്രീ-പുരുഷ അന്തരം 62.5ശതമാനം നികത്താനേ രാജ്യത്തിന് സാധിച്ചിട്ടുള്ളൂ. 2020ൽ 153 രാജ്യങ്ങളുടെ പട്ടികയിൽ 112ൽ നിന്നിരുന്ന ഇന്ത്യയാണ് 2021ലെ പട്ടികയിൽ 156 രാജ്യങ്ങളിൽ 140ലേക്ക് താഴ്ന്നത്.
സാമ്പത്തിക-അവസര സൂചികയിലും രാജ്യം പിന്നിലാണ്. ഈ വിഭാഗത്തിലെ അന്തരം 32.6 ശതമാനം നികത്താനേ രാജ്യത്തിന് കഴിഞ്ഞിട്ടുള്ളൂ. രാഷ്ട്രീയ ശാക്തീകരണത്തിലാണ് രാജ്യം ഏറ്റവും പിന്നിലാകുന്നത്. വനിത മന്ത്രിമാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2019ൽ 23.1 ശതമാനമായിരുന്നു വനിത മന്ത്രിമാരുടെ എണ്ണമെങ്കിൽ 2021 ആകുേമ്പാഴേക്കും 9.1 ശതമാനത്തിലേക്ക് കുറഞ്ഞു.
പുരുഷന്മാർ നേടുന്ന വരുമാനത്തിെൻറ അഞ്ചിലൊന്ന് നേടാനേ സ്ത്രീകൾക്ക് സാധിക്കുന്നുള്ളൂ. ഈ വിഭാഗത്തിൽ അവസാനത്തെ പത്ത് രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ. നാലിൽ ഒരു സ്ത്രീ ഏറ്റവും അടുപ്പമുള്ളവരിൽനിന്ന് അതിക്രമത്തിന് ഇരയാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യം, ജീവിതരീതി, വിദ്യാഭ്യാസം എന്നിവയിലും സ്ത്രീ-പുരുഷ അന്തരം വലുതാണെന്നും റിേപ്പാർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.