ന്യൂഡൽഹി: രാജ്യത്താകമാനം ഒാൺലൈൻ മരുന്നുവിൽപന നിരോധിച്ച് ഡൽഹി ഹൈകോടതി ഉത്തര വ്. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനും ജസ്റ്റിസ് വി.കെ. റാവുവും ചേർന്ന ബെഞ്ചാണ് ഉത് തരവിറക്കിയത്.
വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാറിനോടും ഡൽഹി സർക്കാറിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങളില്ലാതെ ഒാരോ ദിവസവും ലക്ഷക്കണക്കിന് മരുന്നുകൾ ഒാൺലൈൻ വഴി വിൽക്കപ്പെടുന്നത് രോഗികൾക്കും ഡോക്ടർമാർക്കും ഭീഷണിയുയർത്തുന്നതായി ചൂണ്ടിക്കാട്ടി ഡൽഹിയിലെ ത്വക്രോഗവിദഗ്ധനായ സഹീർ അഹ്മദ് സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ് കോടതി നടപടി.
ഫാർമസി ആക്ട് പ്രകാരവും ഡ്രഗ്സ് ആൻഡ് കോസ്മറ്റിക് ആക്ട് പ്രകാരവും മരുന്നുകളുടെ ഒാൺലൈൻ വ്യാപാരം അനുവദിച്ചിട്ടില്ലെന്ന് അഭിഭാഷകനായ നകുൽ മോഹ്ത വഴി സമർപ്പിച്ച ഹരജി ചൂണ്ടിക്കാട്ടി.
2015ൽ ഡ്രഗ് കൺട്രോളർ ജനറൽ ഒാഫ് ഇന്ത്യ ഒാൺലൈൻ മരുന്നുവിൽപന തടയാൻ ആവശ്യപ്പെട്ടിരുന്നതായും എന്നാലിത് കാറ്റിൽപറത്തി ഡോക്ടറുടെ കുറിപ്പില്ലാതെ ലക്ഷക്കണക്കിന് മരുന്നാണ് വിറ്റുപോകുന്നതായും ഹരജിക്കാരൻ വാദിച്ചു.
ഹരജിക്കാരെൻറ വാദങ്ങൾ മുഖവിലക്കെടുത്താണ് കോടതി അടിയന്തര നടപടിക്ക് നിർദേശിച്ചത്. ഒാൺലൈൻ മരുന്നുവിൽപന സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം കരടുനിയമം രൂപപ്പെടുത്തിയിരുന്നു. രജിസ്റ്റർ ചെയ്യാത്ത ഇ-ഫാർമസി പോർട്ടലുകൾ വഴി മരുന്നുകളുടെ വിൽപനയും പ്രദർശനവും തടയുന്നതാണ് കരട് നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.