രാമന്റെ സംസ്കാരം മാത്രമേ ഇന്ത്യയിൽ നിലനിൽക്കു; ബാബറിന്റേത് മങ്ങും -യോഗി ആദിത്യനാഥ്

ലഖ്നോ: രാമന്റെ സംസ്കാരം മാത്രമേ ഇന്ത്യയിൽ നിലനിൽക്കുവെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന നിയമസഭയിൽ സംസാരിക്കുമ്പോഴാണ് യോഗിയുടെ പരാമർശം. രാമൻ, കൃഷ്ണൻ, ബുദ്ധൻ എന്നിവരുടെ സംസ്കാരങ്ങൾ ഇന്ത്യയിൽ നിലനിൽക്കും. ബാബറിന്റേതും ഔറംഗസേബിന്റേയും സംസ്കാരങ്ങൾ വിസ്മൃതിയിലാവുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൂടെ മുദ്രവാക്യം വിളിച്ച് ഹിന്ദു വിഭാഗത്തിന്റെ റാലിക്ക് അനുമതി നൽകരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴാണ് യോഗിയുടെ പരാമർശം. ഹിന്ദുക്കൾ മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്തിലൂടെ റാലി നടത്തരുതെന്ന് ഇന്ത്യൻ ഭരണഘടനയിൽ എവിടെയാണ് പറയുന്നതെന്ന് യോഗി ആദിത്യനാഥ് ചോദിച്ചു.

റാലിക്ക് അനുമതി നൽകാതിരുന്നാൽ അത് ഹിന്ദുവിഭാഗത്തിനും ദുഃഖമുണ്ടാക്കുന്ന സംഭവമാണ്. പള്ളിക്ക് മുന്നിൽ റാലി നടത്താൻ അനുവദിക്കില്ലെന്ന് പറയുന്നത് അദ്ഭുതമുണ്ടാക്കുന്ന സംഭവമാണ്. പള്ളിക്ക് മുന്നിലുള്ള റോഡ് ആരുടെയെങ്കിലും സ്വന്തമാണോ. അത് ജനങ്ങൾക്ക് എല്ലാവർക്കും അവകാശപ്പെട്ടതാണ്. അവിടെ നടക്കുന്ന റാലി തടയാൻ ആർക്കെങ്കിലും സാധിക്കുമോയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Only Lord Ram's traditions will remain in India, not Babur's: Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.