ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ എം.ജി.ആറിനും ജയലളിതക്കും പകരമാവില്ല രജനീകാന്തെന്ന് എ.െഎ.എ.ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരൻ. രജനീകാന്തിെൻറ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുേമ്പാഴാണ് ജയലളിതക്കും എം.ജി.ആറിനും പകരമാവില്ല രജനിയെന്ന് ദിനകരൻ പറഞ്ഞത്. ദേശീയ മാധ്യമമായ ന്യൂസ് 18നോടായിരുന്നു ദിനകരെൻറ പ്രതികരണം.
ജയലളിതയുടെ വോട്ടർമാരുടെ വിശ്വാസം നേടാൻ പുതുമുഖങ്ങൾക്ക് സാധിക്കില്ല. ഇവിടെ അമ്മക്കും എം.ജി.ആറിനും ആരും പകരമാവില്ല. നിങ്ങൾക്ക് ഇരുവരെയും മറ്റ് നേതാക്കളുമായി താരത്മ്യം ചെയ്യാമെന്നും ദിനകരൻ പറഞ്ഞു.
ഞായറാഴ്ച നടന്ന ആരാധക സംഗമത്തിലാണ് രജനികാന്ത് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തിയത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും രജനി വ്യക്തമാക്കിയിരുന്നു. രജനിയുടെ രാഷ്ട്രീയ പ്രവേശനം ഡി.എം.കെ, എ.െഎ.ഡി.എം.കെ എന്നിവർക്ക് ഒരു പോലെ ഭീഷണിയാണ്. ഇതാണ് രജനിക്കെതിരെ പരസ്യമായി രംഗത്തെത്താൻ ദിനകരനെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.