ന്യൂഡൽഹി: രാജ്യസഭയിലെ 75ശതമാനം അംഗങ്ങളും സഭാ നടപടിക്രമങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്ന് കണക്കുകൾ. ഒരു എം.പി മാത്രമാണ് 100 ശതമാനം ഹാജർ നേടിയത്.
എ.ഐ.എ.ഡി.എം.കെ എം.പിയായ എസ്.ആർ. ബാലസുബ്രമണ്യമാണ് 100 ഹാജർ സ്വന്തമാക്കിയത്. രജ്യസഭയിലെ ഏഴു സെഷനുകളിലെയും 138 സിറ്റിങ്ങുകളിലും 75കാരനായ എം.പി പങ്കെടുത്തു. 30 ശതമാനംപേർ എല്ലാ സെഷനുകളിലും പെങ്കടുത്തു. രണ്ടുശതമാനത്തിൽ താഴെ അംഗങ്ങൾക്ക് മാത്രമാണ് പൂജ്യം ശതമാനം ഹാജർ.
അശോക് ബാജ്പായ്, നീരജ് ശേഖർ, വികാസ് മഹാത്മെ, രാംകുമാർ വർമ എന്നിവർ ആറു സെഷനുകളിൽ മുഴുവനായി പങ്കെടുത്തു. രാകേഷ് സിൻഹ, സുധാൻഷു ത്രിവേദി, ഡോ. കൈലാഷ് സോണി, നരേഷ് ഗുജ്റാൾ, വിശംബർ പ്രസദ് നിഷാദ്, കുമാർ കേട്ഖർ, അമീ യാഗ്നിക് എന്നിവർ അഞ്ചു സെഷനുകളിലും.
വർഷകാല സമ്മേളനത്തിലെ 254ാം സെഷനിലാണ് ഏറ്റവും കൂടുതൽ അംഗങ്ങൾ പങ്കെടുത്തത്. 82.57 ശതമാനം. ഏറ്റവും കുറവ് 72.88 ശതമാനവും.
29.14 ശതമാനത്തിനാണ് മുഴുവൻ ഹാജർ നേടിയത്. 1.90 ശതമാനം പേർ ഒരു സഭാ നടപടി ക്രമങ്ങളിലും പങ്കെടുത്തിട്ടില്ല. അതേസമയം, കോവിഡ് മഹാമാരി അംഗങ്ങളുടെ ഹാജർ നിലയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും കണക്കുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.