ജയ്പൂർ: രാജസ്ഥാനിൽ കോളജിലെ പെൺകുട്ടികൾ സാൽവാർ കമ്മീസോ സാരിയോ മാത്രമേ ധരിക്കാവൂവെന്ന് വിദ്യാഭ്യാസ വിഭാഗത്തിെൻറ നിർദേശം. അടുത്ത വിദ്യാഭ്യാസ വർഷം മുതൽ പെൺകുട്ടികൾ ജീൻസും ടോപ്പുകളും ധരിക്കരുത്. ദുപ്പട്ടയോടുകൂടിയ സാൽവാർ കമ്മീസോ സാരിയോ മാത്രമേ ധരിക്കാവൂ. ആൺകുട്ടികൾ ഒൗദ്യോഗിക വസ്ത്രമായ ഷർട്ട്, പാൻറ്, ഷൂ, സോക്സ്, െബൽറ്റ് എന്നിവ ധരിക്കണം. തണുപ്പുകാലത്ത് ജേഴ്സിയും ധരിക്കാമെന്നാണ് നിർദേശം.
സംസ്ഥാന സർക്കാറിനു കീഴിലുള്ള കോളജുകൾക്ക് കോളജ് എജുക്കേഷൻ കമ്മീഷണറേറ്റ് നൽകിയ കത്തിലാണ് നിർദേശം. വിദ്യാർഥികളുടെ യൂണിഫോമിെൻറ നിറമെന്താണെന്ന നിർദേശം മാർച്ച 12 ന് കോളജ് പ്രിൻസിപ്പൽമാർ സമർപ്പിക്കണമെന്നും നിഷ്കർഷിത വേഷമുള്ള സ്ഥാപനങ്ങളിൽ യൂണിഫോം ഏതാണെന്ന് വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
അധ്യാപകർക്കും വസ്ത്രധാരണത്തിൽ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതർ. എന്നാൽ പുതിയ നീക്കത്തെ വിദ്യാർഥികളും അധ്യാകരും സാമൂഹിക പ്രവർത്തകരും എതിർത്തു. വിദ്യാഭ്യാസത്തെ ബി.ജെ.പി കാവിവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു.
എന്നാൽ യൂണിേഫാമിനുള്ള നീക്കം വിദ്യാർഥികളെയും പുറത്തുനിന്നുള്ളവരെയും തിരിച്ചറിയാനാണെന്ന് വിദ്യാഭ്യാസ മന്ത്രി കിരൺ മഹേശ്വരി പറഞ്ഞു. പുറത്തു നിന്നുള്ള ആളുകളും പൂർവ വിദ്യാർഥികളും കോളജുകളിൽ കടന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഇത് തടയുകയാണ് ലക്ഷ്യമെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.