രാജ്യത്ത് 50,000ത്തിലധികം സജീവ കോവിഡ് കേസുകളുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലും -ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് നാലര ലക്ഷം ആളുകൾ കോവിഡ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം. വാക്സിനേഷൻ പ്രക്രിയ ആരംഭിച്ചതോടെ രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം രണ്ടു ലക്ഷത്തിൽ താഴെയായതായും മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുപ്രകാരമാണിത്.

'ചൊവ്വാഴ്ച രാവിലെ വരെ 4,54,049 ആളുകൾ കോവിഡ് വാക്സിൻ സ്വീകരിച്ചു. ഏഴ് മാസത്തിന് ശേഷം സജീവ കോവിഡ് കേസുകളുടെ എണ്ണം രണ്ടു ലക്ഷത്തിൽ താഴെയായി. എട്ട് മാസത്തിന് ശേഷം പ്രതിദിന കോവിഡ് മരണനിരക്ക് 140ൽ താഴെയായായി' -കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

ദശലക്ഷത്തിൽ രാജ്യത്തെ കോവിഡ് കേസുകൾ 7668 ആണ്, സജീവ കോവിഡ് കേസുകളുടെ എണ്ണം ആകെ കേസുകളുടെ രണ്ട് ശതമാനത്തിൽ താഴെയായി. മരണനിരക്ക് 110ഉം, പരിശോധന 136089ഉം, ആകെ മരണനിരക്ക് 1.44 ശതമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'രാജ്യത്ത് 50,000ത്തിലധികം സജീവ കോവിഡ് കേസുകളുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണ്. രാജ്യത്ത് ജനിതക മാറ്റം വന്ന കോവിഡ് ബാധിതരുടെ എണ്ണം 141 ആണ്' -ഭൂഷൺ അറിയിച്ചു.

24 മണിക്കൂറിനിടെ രാജ്യത്ത് 10,064 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകൾ 1,05,81,837 ആയി. 17,411 പേർ നെഗറ്റീവായി, 137 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 

Tags:    
News Summary - "Only the states of Kerala and Maharashtra are with more than 50,000 active cases," said the Health Secretary.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.