മൂടൽമഞ്ഞ്​: 46 വിമാനങ്ങൾ വഴിതിരിച്ച്​ വിട്ടു; 17 ട്രെയിനുകൾ​ വൈകി

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞു മൂലം ഡൽഹിയിൽ വ്യോമ-റെയിൽ ഗതാഗത താളംത്തെറ്റി. 46 വിമാനങ്ങൾ വഴിതിരിച്ച്​ വിട്ടു. 17 ട്രെയിനുകൾ വൈകി.

ഇന്ദിരാഗാന്ധി അന്താരാഷ്​ട്ര വിമാനത്താവളത്തിൻെറ പ്രവർത്തനം പൂർണ്ണമായി നിർത്തിയിട്ടില്ല. അതേസമയം, പല വിമാന സർവീസുകളും വൈകുകയാണ്​.

കസ്​റ്റമർകെയർ സർവീസുമായി​ ബന്ധപ്പെട്ട ശേഷം​ മാത്രം യാത്രക്കെത്തണമെന്ന്​ വിവിധ എയർലൈൻ കമ്പനികൾ അറിയിച്ചു. എയർ ഇന്ത്യയും ഇൻഡിഗോയും യാത്രക്കാർക്ക്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. കഴിഞ്ഞ ദിവസം 6.4 ഡിഗ്രിയായിരുന്നു ഡൽഹിയിലെ കുറഞ്ഞ താപനില.

Tags:    
News Summary - Over 46 Flights Diverted, 17 Trains Delayed After Dense Fog Engulfs Delhi-India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.