ഹൈദരാബാദ്: പ്രവാചകനിന്ദയുടെ പേരിൽ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‍പെൻഷനിലായ നുപൂർ ശർമ്മ ഏഴ് മാസത്തിന് ശേഷം പാർട്ടിയിൽ തിരിച്ചെത്തുമെന്ന് പ്രസ്താവനയുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. നുപുർ ശർമ്മ ബി.ജെ.പിയുടെ ഡൽഹി മുഖ്യമന്ത്രി സ്ഥാനാർഥിയാവാനും സാധ്യതയുണ്ട്. മുസ്‍ലിംകളെ ഉപദ്രവിക്കുന്നവർക്ക് പാർട്ടിയിൽ ഉന്നത സ്ഥാനങ്ങൾ ബി.ജെ.പി നൽകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുണൈറ്റഡ് ആക്ഷൻ ഫോറം നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നുപൂർ ശർമ്മയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ നടന്ന ആക്രമണത്തെ ഞങ്ങൾ അപലപിക്കുകയാണ്. വിവാദ പ്രസ്താവന നടത്തിയവർ ഇപ്പോഴും സ്വതന്ത്രരായി നടക്കുകയാണ്. ഇസ്‍ലാമിനെ നിങ്ങൾ ഉവൈസിയിൽ നിന്നും പഠിക്കരുത്. ഖുറാനെടുത്ത് ഇസ്‍ലാമിനേയും പ്രവാചകനോടുള്ള അതിന്റെ സ്നേഹത്തേയും കുറിച്ച് മനസിലാക്കണമെന്ന് ഉവൈസി അഭ്യർഥിച്ചു.
നുപൂർ ശർമ്മക്കെതിരെ ആദ്യം കേസ് രജിസ്റ്റർ ചെയ്തതത് ഹൈദരാബാദിലാണ്. ഡൽഹിയിലെത്തി നുപൂർ ശർമ്മയെ ഹൈദരബാദിലെത്തിക്കണമെന്നാണ് മുഖ്യമന്ത്രിയോടും പൊലീസ് മേധാവിയോടും ആവശ്യപ്പെടാനുള്ളത്. എഫ്.ഐ.ആറിൽ എന്തെങ്കിലും നടപടി സ്വീകരിക്കു. നുപൂർ ശർമ്മയെ ഹൈദരാബാദിലെത്തിക്കാനായി പൊലീസിനെ അയക്കാനുള്ള നടപടിയെങ്കിലും സ്വീകരിക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടു. അഗ്നിപഥ് പ്രക്ഷോഭത്തിന് കാരണം മോദിയുടെ തെറ്റായ നയങ്ങളാണെന്നും ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.