കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പ്രഭാഷണത്തിന് ക്ഷണിച്ച ഓക്സ്ഫഡ് യൂനിയൻ ഡിബേറ്റിങ് സൊസൈറ്റി അവസാന നിമിഷം പരിപാടി മാറ്റിവെച്ചത് 'ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദം' മൂലമെന്ന് ആരോപണം. വിഡിയോ കോൺഫറൻസിങ്ങിലൂടെ പരിപാടി ആരംഭിക്കുന്നതിന് 40 മിനിറ്റ് മുമ്പാണ് മമതയുടെ പ്രഭാഷണം മാറ്റിവെച്ചുവെന്ന അറിയിപ്പ് വന്നത്.
പ്രത്യേക സാഹചര്യം പരിഗണിച്ചാണ് പരിപാടി മാറ്റിവെക്കാൻ നിർബന്ധിതരായതെന്നാണ് ഓക്സ്ഫഡ് യൂനിയെൻറ വിശദീകരണം. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരു വനിത മുഖ്യമന്ത്രിയെ ഓക്സഫഡ് യൂനിയൻ പ്രഭാഷണത്തിന് ക്ഷണിച്ചത്. ബുധനാഴ്ച ഉച്ചക്ക് 2.30നായിരുന്നു മമതയുടെ പ്രഭാഷണം തീരുമാനിച്ചിരുന്നത്. എന്നാൽ, 1.50 ആയപ്പോൾ ഒാക്സ്ഫഡ് യൂനിയൻ ഭാരവാഹികൾ മമതയെ ഫോണിലൂടെ, മാറ്റിവെച്ചതായി അറിയിക്കുകയായിരുന്നു. മുമ്പൊരിക്കലുമില്ലാത്ത ചില സാഹചര്യങ്ങളാൽ പരിപാടി മാറ്റിവെക്കേണ്ടി വന്നുവെന്നാണ് സംഘാടകർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.