ന്യൂഡൽഹി: െഎ.എൻ.എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരം ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മ െൻറ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അറിയിച്ച് ഇ.ഡി ചിദംബരത്തിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു.
െഎ.എൻ.എക്സ് മീഡിയ കേസിൽ ഡൽഹി ഹൈകോടതി ചിദംബരത്തെ അറസ്റ്റ് കാലാവധി ജനുവരി 15 വരെ നീട്ടിയിട്ടുണ്ട്.
2007ല്‍ ധനകാര്യമന്ത്രിയായിരുന്ന പി.ചിദംബരം കൈക്കൂലി വാങ്ങി പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന െഎ.എന്‍.എക്സ് മീഡിയക്ക് ഫോറിൻ ഇൻവെൻസ്റ്റ്മെൻറ് പ്രമോഷൻ ബോർഡിെൻറ അനുമതി നല്‍കിയെന്നാണ് കേസിലെ ആരോപണം. 305 കോടിയുടേതാണ് െഎ.എന്‍.എക്സ് മീഡിയ കേസ്.
അതേസമയം, എയർസെൽ-മാക്സിസ് അഴിമതി കേസിൽ ചിദംബരത്തെയും മകൻ കാർത്തി ചിദംബരത്തെയും അറസ്റ്റ് ചെയ്യാനുള്ള കാലാവധി ജനുവരി 11 വരെ നീട്ടി. 3500 കോടിയുടെ എയർസെൽ-മാക്സിസ് ഇടപാടിൽ, മൊറീഷ്യസിലെ മാക്സിസിെൻറ ഉപ കമ്പനിക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിെൻറ അനുമതി വഴിവിട്ട് സംഘടിപ്പിച്ച് നൽകിയതുമായി ബന്ധപ്പെട്ടാണ് ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനുമെതിരായ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.