ജമ്മു: പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യൻ പ്രതിരോധ വക്താവ ്. ശനിയാഴ്ച രജൗരി ജില്ലയിലെ അതിർത്തി നിയന്ത്രണ രേഖയിൽ ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയായും ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതായും പ്രതിരോധ വക്താവ് പറഞ്ഞു. അപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച രാത്രി പൂഞ്ച് ജില്ലയിൽ ഷെല്ലാക്രമണത്തിൽ യുവതിയും രണ്ടു കുട്ടികളും കൊല്ലപ്പെട്ടിരുന്നു.
രണ്ട് സൈനികർക്ക് പരിക്കേൽക്കുകയുമുണ്ടായി. നിയന്ത്രണരേഖയിലും അതിർത്തിയിലും ഇന്ത്യൻ സേന ജാഗ്രത തുടരുകയാണ്. ഒരാഴ്ചക്കിടെ 60 തവണ പാക്സൈന്യം വെടിനിർത്തിൽ കരാർ ലംഘിച്ചതായി ഇന്ത്യൻ സൈനികവൃത്തങ്ങൾ അറിയിച്ചു. അതേസമയം, സംഘർഷാവസ്ഥക്കുശേഷം അടച്ചിട്ട നിയന്ത്രണരേഖയിലെ അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അഞ്ചാം ദിവസവും തുറന്നില്ല.
അതിർത്തിയിൽ 400 ബങ്കറുകൾ കൂടി നിർമിക്കും
ശ്രീനഗർ: പാക് ഷെല്ലാക്രമണങ്ങളിൽനിന്ന് രക്ഷനേടാൻ കശ്മീർ അതിർത്തിയിൽ 400 ബങ്കറുകൾ കൂടി നിർമിക്കുന്നു. പൂഞ്ച്, രജൗരി ജില്ലകളിലാണ് ശത്രുവിെൻറ ആക്രമണ സമയത്ത് ഭൂമിക്കടിയിൽ സുരക്ഷിതമായി കഴിയാനുള്ള ബങ്കറുകൾ നിർമിക്കുന്നത്. ഇരു ജില്ലകളിലും 200 വീതം ബങ്കറുകളാണ് നിർമിക്കുക. ഇതിനുള്ള പണം ഗ്രാമവികസന വകുപ്പ് മുഖേന ഡെപ്യൂട്ടി കമീഷണർമാരുടെ മേൽനോട്ടത്തിൽ ഉടൻ ലഭ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.