പാകിസ്​താൻ വെടിനിർത്തൽ ലംഘിച്ചു; പൂഞ്ചിൽ ഷെല്ലാക്രമണം

ജമ്മു: വെടിനിർത്തൽ ലംഘിച്ച്​ പാകിസ്​താൻ സൈന്യം ജമ്മു-കശ്​മീരിലെ അതിർത്തി ജില്ലയായ പൂഞ്ചിൽ നിയന്ത്രണരേഖക്ക്​ സമീപം സൈനിക​ പോസ്​റ്റുകൾക്കും ഗ്രാമങ്ങൾക്കും നേരെ ആക്രമണം നടത്തിയതായി പ്രതിരോധ വക്​താവ്​ പറഞ്ഞു.

ഡെഗ്​വർ സെക്​ടറിൽ ശനിയാഴ്​ച രാത്രി 9.30ഓടെയാണ്​ പാകിസ്​താൻ വെടിവെപ്പും മോർട്ടാർ ഷെല്ലാക്രമണവും നടത്തിയത്​. ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ വിവരമില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - pakistan ceasefire vilolates; shell attack in poonch -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.