പാകിസ്താന്‍ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു; ഇന്ത്യൻ സേന തിരിച്ചടിച്ചു

പൂഞ്ച്: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാകിസ്താന്‍റെ വെടിനിർത്തൽ കരാർലംഘനം. പൂഞ്ച് ജില്ലയിലെ മാൻകോട്ട് സെക്ടറിലെ ഇന്ത്യൻ പ്രദേശത്തേക്ക് പാക് സേന വെടിവെപ്പ് നടത്തിയത്. പുലർച്ചെ 2.15നാണ് സംഭവം. പാക് വെടിവെപ്പിന് പിന്നാലെ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.

രജൗറി ജില്ലയിലെ നൗഷാര സെക്ടറിലും പാക് സേന ഇന്ത്യൻ പ്രദേശങ്ങളിലേക്ക് വെടിവെപ്പ് നടത്തി. ഉച്ചക്ക് 11.15ഒാടെ ചെറിയ ആയുധങ്ങളും മോർട്ടാറുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.

വ്യാഴാഴ്ച പൂഞ്ചിലെ ദേഗ് വാർ, മാൾട്ടി സെക്ടറുകളിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് വെടിവെപ്പ് നടത്തിയിരുന്നു. ചെറിയ ആയുധങ്ങളും മോർട്ടാറുകളും ഉപയോഗിച്ചായിരുന്നു വെടിവെപ്പ്.

കൂടാതെ കശ്മീരിലെ നൗഷാര സെക്ടറിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.