ഇസ്ലാമാബാദ്: പാകിസ്താനിലെ ഇന്ത്യൻ ഹൈകമ്മീഷൻ ഒരുക്കിയ ഇഫ്താർ വിരുന്നിനെത്തിയ അതിഥികൾക്കുനേരെ സുരക്ഷ ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറുകയും കൈയേറ്റം ചയ്തുവെന്നും പരാതി. കഴിഞ്ഞ ദിവസം ഇസ്ലാമാബാദിലെ സെറീന ഹോട്ടലിലാണ് ഇന്ത്യൻ ഹൈകമ്മീഷൻ ഇഫ്താർ ഒരുക്കിയത്. പാകിസ്താനിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ക്ഷണിച്ചിരുന്നു. എന്നാൽ പാക് സുരക്ഷ ഉദ്യോഗസ്ഥർ ഹോട്ടലിന് മുന്നിൽ പലരെയും തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
സുരക്ഷാ പരിശോധനയുടെ പേരിൽ പാക് ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തുവെന്നാണ് റിപ്പോർട്ട്. ചില ഇന്ത്യൻ ഉദ്യോഗസ്ഥരെ ഹോട്ടലിലേക്ക് കയറ്റി വിടാതെ ഇഫ്താർ വിരുന്ന് റദ്ദാക്കിയെന്ന് പറഞ്ഞാണ് തിരിച്ചയച്ചത്. അതിഥികൾക്കുണ്ടായ ദുരനുഭവത്തിൽ ഇന്ത്യൻ ഹൈകമ്മീഷ്ണർ അജയ് ബിസാരിയ ക്ഷമാപണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.