ന്യൂഡൽഹി: ഏഴു മാസം പ്രായമായപ്പോൾ ഏറ്റ പരിക്കിന്റെ പേരിൽ ജർമനിയിൽ കുടുങ്ങിയ കുഞ്ഞിനായി ധാരാ ഷാ സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ സമരവുമായി ജന്തർ മന്തറിൽ. രണ്ടുവർഷമായി എല്ലാ വാതിലുകളിലും മുട്ടിയിട്ടും നിരാശയായ ധാര കുഞ്ഞുമോളെ വിട്ടുകിട്ടാൻ ഈ മാസം രണ്ടിന് പാർലമെന്റിൽ എത്തിയിരുന്നു. ഏഴുമാസം പ്രായപ്പോൾ തങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്ത് ജർമൻ ചൈൽഡ് സർവിസസിന്റെ സംരക്ഷണത്തിലേൽപിച്ച രണ്ടര വയസ്സുകാരി അരീഹ ഷായെ തിരികെ കിട്ടാനാണ് അമ്മ ധാരാ ഷാ ജന്തർ മന്തറിൽ എത്തിയത്.
ഗുജറാത്തിൽനിന്ന് ജർമനിയിലേക്ക് പോയ ഭഷേവ് ഷാ - ധാരാ ഷാ ദമ്പതികൾ 2021 സെപ്റ്റംബർ 17ന് വീട്ടിൽ ഒറ്റക്ക് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കുഞ്ഞിനേറ്റ പരിക്ക് കാണിക്കാൻ ആശുപത്രിയിൽ കൊണ്ടുപോയതാണ് കേസിന്റെ തുടക്കം. കുഞ്ഞ് മാതാപിതാക്കളുടെ പക്കലായിരിക്കേയുണ്ടായ പരിക്കിന് ഉത്തരവാദിത്തം അവർക്ക് തന്നെയാണെന്നും അമ്മയുടെ പരിചരണത്തിലെ വീഴ്ചയാണിതിന് കാരണമെന്നും രണ്ട് തവണ പരിക്കേറ്റ ആ കുഞ്ഞിനെ സംരക്ഷിക്കാൻ ഇനി മാതാപിതാക്കൾക്ക് അവകാശമില്ലെന്നും വിലയിരുത്തിയാണ് ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കളിൽനിന്ന് വേർപെടുത്തി ജർമൻ അധികൃതർ ഏറ്റെടുത്ത് കെയർ സെന്ററിലേക്ക് മാറ്റിയത്. ഈ വർഷം ജൂൺ 13ന് ‘പാരന്റ് ആൻഡ് ചൈൽഡ് സെന്ററി’ലേക്ക് അരീഹയെ മാറ്റാനും മാതാപിതാക്കളുടെ നിത്യസന്ദർശനം വിലക്കാനും ജർമൻ കോടതി ഉത്തരവിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.