മുൻ ബി​.ജെ.പി അംഗവും നടനുമായ പരേഷ്​ റാവൽ നാഷനൽ സ്​കൂൾ ഓഫ്​ ഡ്രാമ അധ്യക്ഷൻ

ന്യൂഡൽഹി: മുൻ ബി.ജെ.പി എം.പിയും നടനുമായ പരേഷ്​ റാവലിനെ നാഷനൽ സ്​കൂൾ ഓഫ്​ ഡ്രാമ അധ്യക്ഷനായി നിയമിച്ചു. കേന്ദ്ര സാംസ്​കാരിക മന്ത്രി പ്രഹ്ലാദ്​ സിങ്​ പ​ട്ടേൽ അദ്ദേഹത്തിന്​ ആശംസ അറിയിച്ചു. നാലുവർഷമാണ്​ അധ്യക്ഷ കാലാവധി. 2017 മുതൽ എൻ.എസ്​.ഡി ചെയർമാൻ സ്​ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

മൂന്നു പതിറ്റാണ്ടായ സിനിമ രംഗത്ത്​ പ്രവർത്തിക്കുന്ന റാവൽ നിരവധി പുരസ്​കാരങ്ങളും നേടിയിട്ടുണ്ട്​. 2014ൽ അഹമദാബാദ്​ ഈസ്​റ്റ്​ മണ്ഡലത്തിൽനിന്ന്​ ലോക്​സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

Tags:    
News Summary - Paresh Rawal appointed chief of National School of Drama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.