പാർട്ടി മുലായ​മിനെ ഏൽപിക്കണം, അല്ലെങ്കിൽ പുതിയ മുന്നണിയെന്ന്​ ശിവ്​പാലി​െൻറ മുന്നറിയിപ്പ്​


ഇ​ട്ടാ​വ (യു.​പി): സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​യു​ടെ നി​യ​ന്ത്ര​ണം അ​ഖി​ലേ​ഷ്​ യാ​ദ​വ്​ മു​ലാ​യം സി​ങ്​ യാ​ദ​വി​ന്​ കൈ​മാ​റി​യി​ല്ലെ​ങ്കി​ൽ പു​തി​യ മ​തേ​ത​ര മു​ന്ന​ണി രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന്​ പാ​ർ​ട്ടി നേ​താ​വും മു​ലാ​യ​മി​​െൻറ ഇ​ള​യ സ​ഹോ​ദ​ര​നു​മാ​യ ശി​വ്​​പാ​ൽ യാ​ദ​വി​​​െൻറ മു​ന്ന​റി​യി​പ്പ്. ‘‘പാ​ർ​ട്ടി നി​യ​ന്ത്ര​ണം ‘നേ​താ​ജി’(​മു​ലാ​യം)​ക്ക്​ കൈ​മാ​റാ​മെ​ന്ന്​ അ​ഖി​ലേ​ഷ്​ ഉ​റ​പ്പു​ന​ൽ​കി​യ​താ​ണ്. ഇ​തി​ന്​ മൂ​ന്നു​മാ​സം സ​മ​യ​വും ന​ൽ​കി. അ​ഖി​ലേ​ഷ്​ വാ​ക്കു​ പാ​ലി​ക്ക​ണം, ഞ​ങ്ങ​ൾ പാ​ർ​ട്ടി​യെ ശ​ക്​​തി​പ്പെ​ടു​ത്തും’’ -ശി​വ്​​പാ​ൽ പ​റ​ഞ്ഞു.
സോ​ഷ്യ​ലി​സ്​​റ്റ്​ ആ​ശ​യ​ക്കാ​രെ ഒ​രു വേ​ദി​യി​ൽ കൊ​ണ്ടു​വ​രാ​ൻ കാ​മ്പ​യി​ൻ ന​ട​ത്തു​മെ​ന്ന്​ ഇൗ​യി​ടെ ശി​വ്​​പാ​ൽ പ​റ​ഞ്ഞി​രു​ന്നു.   
ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഖി​ലേ​ഷി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ​രി​ച്ച സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി ക​ന​ത്ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ശി​വ്​​പാ​ലി​​​െൻറ നീ​ക്കം. കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​ത്തി​ലേ​ർ​​പ്പെ​ട്ട എ​സ്.​പി​ക്ക്​ 404 അം​ഗ നി​യ​മ​സ​ഭ​യി​ൽ 54 അം​ഗ​ങ്ങ​ളെ ജ​യി​പ്പി​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. അ​ഖി​ലേ​ഷി​നെ​തി​രാ​യ അ​തൃ​പ്​​തി മു​ത​ലെ​ടു​ത്ത്​ മു​ലാ​യ​മി​നെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​ണ്​ അ​ദ്ദേ​ഹ​ത്തി​​​െൻറ ശ്ര​മം.

Tags:    
News Summary - party charge shoud taken by mulayam shivpal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.