എം.എൽ.എമാർ ബി.ജെ.പിയിലായതിനാലാണ് പവാർ രാജിവെച്ചതെന്ന് സാമ്ന

മുംബൈ: എം.എൽ.എമാർ ബി.ജെ.പിയിലായതിനാലാണ് ശരത് പവാർ രാജിവെച്ചതെന്ന് ശിവസേന മുഖപത്രം സാമ്ന. വ്യാഴാഴ്ചത്തെ എഡിറ്റോറിയലിലാണ് സാമ്നയുടെ പരാമർശം.​ നേരത്തെ തന്നെ ശരത് പവാറിന്റെ രാജി പ്രസംഗം തയാറാക്കിയിരുന്നുവെന്ന് അദ്ദേഹം അതവിടെ വായിക്കുകയാണ് ചെയ്തതെന്നും സാമ്ന പറയുന്നു.

പവാറിന്റെ രാജിക്ക് പിന്നാലെ നേതാക്കൾ പ്രതിഷേധമുയർത്തി. ഒരു കാൽ ബി.ജെ.പിയുടെ കപ്പലിൽ വെച്ചായിരുന്നു അവരുടെ പ്രതിഷേധം. ശരത് പവാറാണ് പാർട്ടിയെന്ന് ജയന്ത് പാട്ടീൽ പറഞ്ഞത് ശരിയാണ്. ശരത് പവാറിന് പിന്നിലാണ് എൻ.സി.പിയിന്ന് അണിനിരക്കുന്നതെന്നും സാമ്ന എഡിറ്റോറിയൽ വ്യക്തമാക്കുന്നു.

ഭാവിയിൽ ആര് എൻ.സി.പിയെ നയിക്കണമെന്നത് സംബന്ധിച്ചും സാമ്ന ചില സൂചനകൾ നൽകുന്നുണ്ട്. സുപ്രിയ സുലെ മികച്ച എം.പിയാണെന്നും എന്നാൽ, അജിത് പവാറിന് മുഖ്യമന്ത്രിയാകുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും സാമ്ന കുറ്റപ്പെടുത്തുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീഷ്മരാണ് പവാർ. എന്നാൽ, ഭീഷ്മ​രെ പോലെ അദ്ദേഹം വീണില്ല. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾക്കെതിരെ അദ്ദേഹം പൊരുതിയെന്നും സാമ്ന പറയുന്നു. 

Tags:    
News Summary - Pawar wrote his resignation speech, quit because many MLAs with BJP: Saamana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.