പ്രതിപക്ഷത്തിരിക്കാനാണ് ജനം ആവശ്യപ്പെട്ടത്; അത് ചെയ്യും -ശരദ് പവാർ

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ നയം വ്യക്തമാക്കി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. ജനങ്ങൾ തങ്ങളോട് പ്രതിപക്ഷത്തിരിക്കാനാണ് ആവശ്യപ്പെട്ടതെന്നും അത് ചെയ്യുമെന്നും ശരദ് പവാർ വ്യക്തമാക്കി. എൻ.സി.പി ശിവസേനയോടൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പവാറിന്‍റെ വിശദീകരണം.

ബി.ജെ.പിയും ശിവസേനയും തമ്മിൽ തുടരുന്ന രാഷ്ട്രീയ വടംവലി ബാലിശമാണ്. ശിവസേനയോടൊപ്പം ചേർന്ന് സർക്കാർ രൂപവത്കരിക്കാനുള്ള യാതൊരു ചർച്ചയും ഇതുവരെ നടന്നിട്ടില്ല. ജനവിധി അംഗീകരിച്ച് പ്രതിപക്ഷത്തിരിക്കാനാണ് തീരുമാനം -പവാർ പറഞ്ഞു.

രണ്ടരവർഷക്കാലം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ശിവസേനയുടെ നിലപാട് ബി.ജെ.പി അംഗീകരിക്കാത്തതോടെയാണ് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം പ്രതിസന്ധിയിലായത്.

Tags:    
News Summary - People Have Asked Us To Sit In Opposition, Party Will Do So: Sharad Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.