കശ്മീരിൽ സംഘർഷങ്ങൾ ഒടുങ്ങുന്നില്ല, പക്ഷെ മോദി ആഘോഷത്തിലാണ്- ശിവ സേന

മുംബൈ: കശ്മീരിൽ കേന്ദ്ര സർക്കാർ വരുത്തുന്ന ഉപേക്ഷയെ വിമർശിച്ച് ശിവ സേന. കശ്മീരിൽ സംഘർഷങ്ങൾ ആളിക്കത്തുമ്പോഴും 'രാജാവ്' ആഘോഷത്തിലാണെന്ന് ശിവ സേന മുഖപത്രം സാമ്ന ആരോപിച്ചു. മോദി സർക്കാർ എട്ടാം വാർഷികാഘോഷങ്ങൾ നടത്തുന്നതിനെ പരിഹസിച്ചാണ് സാമ്ന പരാമർശം നടത്തിയത്.

ആർട്ടിക്ക്ൾ 370നെ ന്യായീകരിക്കുമ്പോഴും പാകിസ്താൻ തീവ്രവാദികൾക്കെതിരെ നടത്തിയ മിന്നലാക്രമണത്തെ പ്രശംസിക്കുമ്പോഴും കശ്മീർ ജനത രൂക്ഷ കലാപങ്ങൾക്ക് ഇരയാവുകയാണെന്ന് സർക്കാർ മറന്നുപോകുന്നു എന്നാണ് സാമ്ന മുഖപ്രസംഗത്തിൽ പറഞ്ഞത്.

"കശ്മീർ താഴ്വരയിൽ ഹിന്ദുക്കൾ കൊല്ലപ്പെടുന്നുണ്ട്. പക്ഷെ കേന്ദ്രം നിശബ്ദത പാലിക്കുന്നു. ബി.ജെ.പി ഒരു പ്രത്യേക നിർമിതിയാണ്. ഹിന്ദുത്വവും ദേശീയതയും ഇവർ അന്ധമായി ഉയർത്തിപ്പിടിക്കുന്നുണ്ട്. പക്ഷെ ഹിന്ദുക്കൾ യഥാർഥ പ്രശ്നത്തിൽ വീഴുമ്പോൾ ശ്രദ്ധിക്കുന്നില്ല," സാമന പറയുന്നു.

Tags:    
News Summary - People in Kashmir suffering but 'king Modi' busy with celebrations: Sena's jibe at prime minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.