ജനം നല്ല ഭരണത്തിന്‍റെയും വികസനത്തിന്‍റെയും രാഷ്ട്രീയത്തിനൊപ്പം; വോട്ടർമാർക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി

ന്യൂഡൽഹി: നല്ല ഭരണത്തിന്‍റെയും വികസനത്തിന്‍റെയും രാഷ്ട്രീയത്തെ ജനം ഏറ്റെടുത്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനം നൽകിയ പിന്തുണയെ ബഹുമാനിക്കുന്നതായും മോദി പറഞ്ഞു.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മോദി നന്ദി പറഞ്ഞത്. ‘ഈ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണക്ക് നന്ദി പറയുന്നു, അവരുടെ ക്ഷേമത്തിനായി ഞങ്ങൾ അശ്രാന്തമായി പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു‘ -മോദി എക്സിൽ കുറിച്ചു. പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിച്ച നേതാക്കൾക്ക് പ്രത്യേകം നന്ദി പറഞ്ഞു.

അവർ വിശ്രമമില്ലാതെ പ്രയത്നിക്കുകയും സർക്കാറിന്‍റെ വികസന അജണ്ട ജനങ്ങളിലെത്തിക്കുകയും ചെയ്തതായി മോദി പ്രതികരിച്ചു. തെലങ്കാനയിലെ ജനങ്ങൾ നൽകിയ പിന്തുണക്കും മോദി നന്ദി അറിയിച്ചു. തെലങ്കനായിലെ സഹോദരങ്ങളെ, ബി.ജെ.പിക്ക് നിങ്ങൾ നൽകിയ പിന്തുണക്ക് നന്ദി. ഏതാനും വർഷങ്ങളായി നിങ്ങൾ നൽകുന്ന പിന്തുണ വർധിക്കുകയാണ്, വരുംനാളുകളിലും ഇത് തുടരും. തെലങ്കാനയുമായി ഞങ്ങൾക്കുള്ള ബന്ധം ഒരിക്കലും മുറിഞ്ഞുപോകാത്തതാണ്. ജനങ്ങൾക്കു വേണ്ടിയുള്ള ഞങ്ങളുടെ പ്രവർത്തനം തുടരുമെന്നും മോദി കൂട്ടിച്ചേർത്തു.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തോടെ ബി.ജെ.പി ഇന്ത്യയുടെ ഹൃദയഭൂമിയിൽ തങ്ങളുടെ സ്വധീനം ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ്. തെലങ്കാനയിൽ ഭരണം പിടിക്കാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം.

Tags:    
News Summary - People support politics of good governance & development -Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.