ബാലിയ (യു.പി): ‘ഭാരത് മാതാ കീ ജയ്’ എന്നു വിളിക്കാത്തവർ പാകിസ്താനികളാണെന്ന് ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ്. 2024ൽ ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടുമെന്ന് ഏതാനും ദിവസം മുമ്പ് സിങ് പ്രസ്താവന നടത്തിയിരുന്നു. ‘ഭാരത് മാതാ കീ ജയ് വിളിക്കാത്തവർക്കും ‘വന്ദേ മാതരം’ ആലപിക്കാത്തവർക്കും ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്നാണ് പുതിയ വാദം. മാതൃരാജ്യത്തെ മാതാവായി കാണാത്തവരെ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.