പെരിയാർ സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്​സുകൾക്ക്​ അംഗീകാരമില്ലെന്ന്​ യു.ജി.സി

തിരുവനന്തപുരം: തമിഴ്​നാട്ടിലെ പെരിയാർ സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്​സുകൾക്ക്​ അംഗീകാരമില്ലെന്നും വിദ്യാർഥികൾ പ്രവേശനം നേടരുതെന്നും യു.ജി.സിയുടെ മുന്നറിയിപ്പ്​. പെരിയാർ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്​സുകൾക്ക്​ 2007-08 മുതൽ 2014-15 വരെയും 2019-20 വർഷങ്ങളിൽ മാത്രമാണ്​ അംഗീകാരമുണ്ടായിരുന്നത്​.

മുഴുവൻ സമയ ഡയറക്ടർ ഇല്ലാതെയും മതിയായ അധ്യാപക/അനധ്യാപകർ ഇല്ലാതെയും മുൻകൂർ അനുമതിയില്ലാതെയും സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്​സുകൾ നടത്തുന്നതായി യു.ജി.സിക്ക്​ പരാതി ലഭിച്ചിരുന്നു. സർവകലാശാലയുടെ 2022-23 മുതൽ '23-24 വർഷം വരെയുള്ള അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും 2021-22 വർഷത്തെ വിദൂര വിദ്യാഭ്യാസ കോഴ്​സുകൾക്കായി സമർപ്പിച്ച അപേക്ഷയിൽ നടപടിയെടുക്കേണ്ടതില്ലെന്നും യു.ജി.സി തീരുമാനിച്ചിട്ടുണ്ട്​. സർവകലാശാലയുടെ ചട്ടലംഘനം സംബന്ധിച്ച്​ ലഭിച്ച പരാതികൾ തമിഴ്​നാട്​ ഗവർണർക്കും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും കൈമാറാനും യു.ജി.സി തീരുമാനിച്ചിട്ടുണ്ട്​. 

Tags:    
News Summary - Periyar University distance education courses not approved by UGC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.