ബംഗളൂരു: ഓണ്‍ലൈന്‍ വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്തയാൾക്ക് അക്കൗണ്ടിൽനിന്ന് ഏഴു ലക്ഷം രൂപ നഷ്ടമായി. മൊബൈല്‍ ആപ്ലിക്കേഷെൻറ സഹായത്തോടെ ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്ത വൈറ്റ്ഫീൽഡ് സ്വദേശിയായ 68കാരനാണ് സൈബർ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങിയത്.
ജനുവരി 18നുള്ള യാത്രക്കായി ഡിസംബര്‍ 30നാണ് മൊബൈല്‍ ആപ്ലിക്കേഷെൻറ സഹായത്തോടെ ടിക്കറ്റ് ബുക്ക് ചെയ്തത്. ഓണ്‍ലൈൻ പേമെൻറ് നടത്തിയിട്ടും പണം ലഭിച്ചില്ലെന്ന് ആപ്ലിക്കേഷനില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ചു. തുടര്‍ന്ന് വീണ്ടും പണം ഓണ്‍ലൈന്‍ വഴി നല്കി.
എന്നാല്‍, അല്പസമയത്തിനകം ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന ഏഴു ലക്ഷം രൂപ നഷ്ടപ്പെട്ടതായി മനസ്സിലായി. ഉടന്‍ ടിക്കറ്റ് ബുക്കിങ് ആപ്പിെൻറ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടു.
പണം നഷ്ടപ്പെട്ട അക്കൗണ്ട് അല്ലാതെ മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ട് വഴി മാത്രമേ പണം തിരികെ നല്കാന് സാധിക്കുകയുള്ളൂവെന്നായിരുന്നു ദീപക് കുമാർ ശർമ എന്ന് പരിചയപ്പെടുത്തിയ എക്സിക്യൂട്ടിവിെൻറ മറുപടി. ഇതനുസരിച്ച് മറ്റൊരു അക്കൗണ്ടിെൻറ അവസാന നാല് നമ്പര്‍ കൈമാറി. ഉടന്‍ പ്രസ്തുത അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെട്ട മറ്റൊരു ഫോണ്‍ നമ്പറിലേക്ക് ഒരേസമയം ഒരുപാട് ഒ.ടി.പികള്‍ വന്നതായി പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.