ബിഹാറിലെ ജാതി സർവേക്കെതിരെ സുപ്രീംകോടതിയിൽ ഹരജി

ന്യൂഡൽഹി: ബിഹാറിലെ ജാതി സർവേ ശരിവെച്ച പട്ന ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹരജി. ജാതി സർവേക്കുള്ള സർക്കാർ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാളന്ദ സ്വദേശി അഖിലേഷ് കുമാർ ഹരജി സമർപ്പിച്ചത്.

സെൻസസ് നടത്താനുള്ള അധികാരം കേന്ദ്ര സർക്കാറിനുമാത്രമാണെന്ന് ഹരജിക്കാരൻ വാദിക്കുന്നു. സംസ്ഥാനത്ത് ജാതി സർവേ നടത്തുന്നതിന് കഴിഞ്ഞ വർഷം ജൂൺ ആറിനാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ സമർപ്പിച്ച ഹരജികൾ ചൊവ്വാഴ്ച ഹൈകോടതി തള്ളിയിരുന്നു. സർവേ നിയമവിധേയമാണെന്നാണ് ഹൈകോടതി ചൂണ്ടിക്കാട്ടിയത്.

ഉത്തരവിന് പിന്നാലെ, സർവേ നടപടി ഊർജിതമാക്കാനുള്ള നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്. സർവേയുടെ ആദ്യഘട്ടം ജനുവരി 21നാണ് പൂർത്തിയായത്. എന്യൂമറേറ്റർമാർ, നിരീക്ഷകർ എന്നിവർ ഉൾപ്പെടെ 15,000ഓളം ഉദ്യോഗസ്ഥരെയാണ് സർവേക്കായി നിയോഗിച്ചിരിക്കുന്നത്.

Tags:    
News Summary - Petition in Supreme Court against caste survey in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.