ഇസ്ലാമാബാദ്: ചാരവൃത്തി കേസ് ചുമത്തി സൈനിക കോടതി വധശിക്ഷക്ക് വിധിച്ച ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവിെൻറ ശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പാകിസ്താൻ സുപ്രീംകോടതിയിൽ ഹരജി.
പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവ് അഡ്വ. ഫാറൂഖ് നായക് മുഖാന്തരം മുസമിൽ അലിയാണ് ഹരജി നൽകിയത്.
രാജ്യത്തെ നിയമത്തിെൻറ അടിസ്ഥാനത്തിൽ എത്രയും വേഗം ശിക്ഷ നടപ്പാക്കാൻ സർക്കാറിനോട് പരമോന്നത കോടതി നിർദേശിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.
കുൽഭൂഷൺ ജാദവിനെ ബലൂചിസ്താൻ പ്രവിശ്യയിൽനിന്ന് കഴിഞ്ഞ മാർച്ച് മൂന്നിന് അറസ്റ്റ് ചെയ്തെന്നാണ് പാകിസ്താൻ അവകാശപ്പെടുന്നത്.
എന്നാൽ, ഇന്ത്യ നൽകിയ ഹരജി പരിഗണിച്ച അന്താരാഷ്ട്ര നീതിന്യായ കോടതി ജാദവിെൻറ ശിക്ഷ നിർത്തിവെക്കാൻ ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.